Wednesday, November 13, 2024
HomePoemsഗർവ്വ്. (കവിത)

ഗർവ്വ്. (കവിത)

ഗർവ്വ്. (കവിത)

അനുകൃഷ്ണ. (Street Light fb group)
അഗ്നി ചുംബിക്കും
ആണിന്റെ മേനിതൻ
തീജ്വാലയേറ്റവൾ
നോവീന്റെ ജീവനെ ഉദരത്തിലേറ്റുന്നു
പെണ്ണവൾ ആണിന്റെ
ആത്മാവറിയുവോൾ
ആനന്ദമേകി
വ്യഥയേറ്റുവാങ്ങുവോൾ
വെയിലാട ധരിച്ചവൻ
കേമനല്ല അതെറ്റുവാങ്ങുവോൾ
അവളാണ് ശക്തി..
നീ നിന്റെ ഗർവ്വിൽ ഉറച്ചുവോ
പൂർണ്ണനാണെന്ന ഭാവത്തിൽ
പുരുഷന്റെ തീക്ഷ്ണത
വെറും വാക്കാണത്
നിന്റെ തീക്ഷ്ണത നഗ്നത അവളിൽ
അടങ്ങുന്നുവെങ്കിൽ
ആരാണ് ശക്തി..?
നീ കണ്ടത് അവളുടെ മേനി
അവളോ നിന്റെ ആത്മാവിനെയും
ഹേ.. നീ അവളെ കല്ലെറിയുംമുമ്പ് അറിയുക
പ്രണയവും ഋതുക്കളുമവളാണ്
നിന്റെ ആനന്ദനിമിഷങ്ങൾ
അവളുടെ വേദനയും
നാളെയുടെ പിറവിയുമാണ്..
നീ ചേർത്ത് പിടിക്കുംപോലെ
അവൾ നിന്നെയും ചേർത്തുപിടിക്കുന്നു
പ്രണയത്തിന്റെ സുതാര്യത
നിന്നിലല്ല നിങ്ങളിലാണ്
പോകുക കൈകൾ കോർത്ത്
ഋതുക്കളോടൊപ്പം നടക്കൂ…!!
RELATED ARTICLES

Most Popular

Recent Comments