Thursday, May 2, 2024
HomeHealthതണുപ്പും ആരോഗ്യവും തരും മണ്‍കുടങ്ങള്‍.

തണുപ്പും ആരോഗ്യവും തരും മണ്‍കുടങ്ങള്‍.

തണുപ്പും ആരോഗ്യവും തരും മണ്‍കുടങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വേനല്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന ഈ സമയത്ത് ശരീരം തണുപ്പിക്കാനും ചൂടില്‍ നിന്നും രക്ഷനേടാനുമാണ് ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൃത്രിമമായി തണുപ്പ് നല്‍കുന്ന ഫ്രിഡ്ജുകളില്‍ സൂക്ഷിക്കുന്ന ജ്യൂസുകളും മറ്റുമാണ്.
തണുത്തവെള്ളത്തിനായി ഫ്രിഡ്ജുകളെ ആശ്രയിക്കുന്നതിന് പകരമായി പ്രകൃതിദത്തമായ വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്.
മണ്‍കുടത്തിലെ വെള്ളത്തിന്റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്. അതിനാല്‍ പുരാതനകാലം മുതല്‍ക്കെ ഇന്ത്യയില്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാരും പറയുന്നു. മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല.
മണ്‍കുടത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃത്യാലുള്ള നിരവധി ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കും. പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്‍മ്മാണ മൂലകങ്ങള്‍.
കളിമണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്റെ അംശത്തെ കുറക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച് എത്രയോ ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.
മിക്ക പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നത് ബിപിഎ പോലുള്ള മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ്. അതുപോലെ തന്നെ ശരീരത്തിന്റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.
സൂര്യാഘാതം മൂലം ശരീരത്തില്‍ വരാവുന്ന പ്രശ്നങ്ങള്‍ക്കും കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒരുപരിധി വരെ തടയാന്‍ ഇവ സഹായിക്കും. തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്‍കുടത്തില്‍ അടച്ചു് വയ്ക്കുന്ന വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.
RELATED ARTICLES

Most Popular

Recent Comments