Wednesday, May 8, 2024
HomeIndiaഇന്ത്യയില്‍ വിപണി ശക്തമാക്കി കൊക്കകോള.

ഇന്ത്യയില്‍ വിപണി ശക്തമാക്കി കൊക്കകോള.

ഇന്ത്യയില്‍ വിപണി ശക്തമാക്കി കൊക്കകോള.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:ലീഡര്‍ഷിപ്പില്‍ വന്‍ അഴിച്ചുപണിയുമായി കൊക്കകോള എത്തുന്നു. ഇന്ത്യന്‍ വിപണി കൈയടക്കാനാണ് കൊക്കകോള കമ്ബനിയുടെ ലക്ഷ്യം. ഇന്ത്യയിലും ഏഷ്യയുടെ തെക്ക്പടിഞ്ഞാറന്‍ മേഖലകളിലും വിപണി ശക്തമാക്കും. കൊക്കകോള കമ്ബനിയും ബോട്ടിലിങ് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിപണി മെച്ചപെടുത്തുന്നതിനായി പുതിയ ഓപ്പറേറ്റിങ് മോഡല്‍ ആവിഷ്കരിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഉപഭോക്തൃ കേന്ദ്രീകൃത പാനീയ കമ്ബനിയായി കൊക്കകോള വളരുമെന്നും കമ്ബനിയുടെ ഏഷ്യ പസഫിക് പ്രസിഡന്റ് ജോണ്‍ മുര്‍ഫി പറഞ്ഞു. പരമാവധി പിപണിയും, മികച്ച മാര്‍ക്കറ്റിങ് പദ്ധതികളും, നിക്ഷേപ വര്‍ദ്ധനയും മുന്നില്‍ കണ്ടുകൊണ്ടാണ് കമ്ബനി പുതിയ പദ്ധതിയിലേക്ക് നീങ്ങുന്നത്.
RELATED ARTICLES

Most Popular

Recent Comments