Sunday, May 26, 2024
HomeAmericaമൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്.

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്.

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്.

പി.പി. ചെറിയാന്‍.
ഷിക്കാഗോ: മൂന്ന് വയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച േകസ്സില്‍ ജോസ് റെയ്‌സിനെ (31) ലേക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി 120 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.
ജഡ്ജി മാര്‍ക്ക് ലവിറ്റാണ് വിധി പ്രഖ്യാപിച്ചത്. ന്യായാധിപനെന്ന നിലയില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ വിധി പ്രഖ്യാപിക്കേണ്ടി വന്ന ഏറ്റവും മോശമായ കേസായിരുന്നു അതെന്നും, ആയതിനാല്‍ പ്രതിക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കുന്നു എന്നും അദ്ദേഹം വിധി ന്യായത്തില്‍ എഴുതി ചേര്‍ത്തു. അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി ഫ്രെഡ്ഡെ 100 വര്‍ഷത്തെ ശിക്ഷയാണ് ആവശ്യപ്പെട്ടതെങ്കിലും ജഡ്ജി 120 വര്‍ഷത്തെ ശിക്ഷ നല്‍കിയതില്‍ സംതൃപ്തി അറിയിച്ചു.
2013 സെപ്റ്റംബര്‍ 30 നായിരുന്നു സംഭവം. ഷിക്കാഗോ മുണ്ടലിന്‍ അപ്പാര്‍ട്ട്‌മെന്റിന് മുമ്പില്‍ നിന്നാണ് 3 വയസ്സുകാരിയെ കാറില്‍ കടത്തികൊണ്ടു പോയി പീഡിപ്പിച്ചത്. ഒരു മണിക്കൂറിനുശേഷം പ്രതി കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിനു മുമ്പില്‍ തന്നെ ഇറക്കിവിട്ടു. ഈ പെണ്‍കുട്ടിയുടെ സഹോദരിമാര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു.
ജോസ് റെയ്‌സ് അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ മെഡല്‍, ഗ്ലോബല്‍ മാര്‍ ഓണ്‍ ടെററിസം തുടങ്ങിയ മെഡലുകളും നേടിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments