Tuesday, April 30, 2024
HomeNewsഎഫ്ബിയില്‍ കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്ന രീതിയില്‍ എഴുതണോ, ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില് പഠിച്ചാല്‍ മതി.

എഫ്ബിയില്‍ കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്ന രീതിയില്‍ എഴുതണോ, ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില് പഠിച്ചാല്‍ മതി.

എഫ്ബിയില്‍ കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്ന രീതിയില്‍ എഴുതണോ, ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില് പഠിച്ചാല്‍ മതി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാത്തവര്‍ ഇന്ന് വിരളമാണ്. പ്രായവും വിദ്യാഭ്യാസവും ഒന്നും ഇതിന് ഒരു അടിസ്ഥാനവുമില്ല. എല്ലാവരും ആഗ്രഹിക്കുന്നത് തന്റെ പോസ്റ്റിന് കൂടുതല്‍ കമന്റും ഷെയറും ലൈക്കും കിട്ടണമെന്നു തന്നെയാണ്. ഇതിനായി പ്രയത്‌നിക്കുന്നവര്‍ ഇന്ന് നിരവധിയാണ്. ഇതാ എത്തിയിരിക്കുന്നു എഫ്ബിയില്‍ എഴുതാന്‍ പഠിപ്പിക്കുന്ന കോഴ്‌സ്. ഡെല്‍ഹി സര്‍വകലാശാലയാണ് ഇത്തരത്തിലൊരു കോഴ്‌സ് തുടങ്ങുന്നത്.
എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയതിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പെയാണ് അടുത്ത തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. സര്‍വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യവിഭാഗം വിദ്യാര്‍ത്ഥികളെയാണ് ഫേസ്ബുക്ക് പോസ്‌റ്റെഴുതാന്‍ പഠിപ്പിക്കുക.
അക്കാദമിക് റൈറ്റിങ് വിഭാഗത്തില്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ പഠിപ്പിക്കുക. ഇതിനേക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇതിന്റെ പ്രതികരണങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികരണങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രമെ അന്തിമ തീരുമാനമുണ്ടാകൂ. ഏതായാലും മെയ് ഒന്നിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും എന്നാണ് വിവരം. നൈപുണ്യവികസത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഗഹനമായ വിഷയങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല, കവറിങ് ലെറ്ററുകള്‍, ബ്ലോഗെഴുത്തുകള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവയൊക്കെയും എഴുത്തുകളാണെന്നാണ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പറയുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ്.
നേരത്തെ ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ജനറല്‍ എലക്ടീവ് വിഭാഗത്തില്‍പ്പെടുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിനാണ് വഴിതെളിച്ചത്. അതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments