Tuesday, May 7, 2024
HomeNews98 വയസ്സിലും ഇതെങ്ങനെ സാധിക്കുന്നു ; ശരീരം കൊണ്ട് നന്നമ്മാള്‍ മുത്തശ്ശി കാണിക്കുന്ന അഭ്യാസം കണ്ട്...

98 വയസ്സിലും ഇതെങ്ങനെ സാധിക്കുന്നു ; ശരീരം കൊണ്ട് നന്നമ്മാള്‍ മുത്തശ്ശി കാണിക്കുന്ന അഭ്യാസം കണ്ട് ബിബിസി വരെ ഞെട്ടിപ്പോയി.

98 വയസ്സിലും ഇതെങ്ങനെ സാധിക്കുന്നു ; ശരീരം കൊണ്ട് നന്നമ്മാള്‍ മുത്തശ്ശി കാണിക്കുന്ന അഭ്യാസം കണ്ട് ബിബിസി വരെ ഞെട്ടിപ്പോയി.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ : ചെറുപ്പക്കാര്‍ക്കു പോലും ചെയ്യാന്‍ സാധിക്കാത്ത യോഗ പോസ്റ്ററുകളെല്ലാം തന്നെ നന്നമ്മാള്‍ അനായാസം ചെയ്തു കാണിക്കുന്ന 98 വയസ്സുള്ള ഒരു മുത്തശ്ശിയുണ്ട് അങ്ങ് തമിഴ്‌നാട്ടില്‍. വാര്‍ദ്ധക്യത്തിന്റെ യാതൊരു അവശതകളും നന്നമ്മാളെ ബാധിച്ചിട്ടില്ല. മുട്ടുവേദന, കാലുവേദന, നടുവേദന എന്നൊക്ക പറഞ്ഞ് ഇതുവരെ ഒരാശുപത്രിയിലും അവര്‍ക്ക് പോകേണ്ടി വന്നിട്ടില്ല.
ശരീരം കൊണ്ട് നമ്മാള്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ കൊച്ചു കുട്ടികള്‍ക്കു പോലും വഴങ്ങാത്തതാണ്. വര്‍ഷങ്ങളായി യോഗയില്‍ അധിഷ്ഠിതമായി ജീവിക്കുന്നതാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് അവര്‍ പറയുന്നു. ബിബിസി ചാനലില്‍ നിന്ന് നന്നമ്മാളുടെ വീഡിയോ പകര്‍ത്താനെത്തിയവരും അത്ഭുതപ്പെട്ടു 98ാം വയസ്സില്‍ ഈ മുത്തശ്ശികാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ട്.നിരവധിപേരാണ് യോഗയില്‍ നന്നമ്മാളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ എത്തുന്നത്.ആരോഗ്യത്തിന്റെ രഹസ്യം അന്വേഷിച്ച് നന്നമ്മാളെ സമീപിപ്പിക്കുന്നവരോട് യോഗ ശീലമാക്കൂ ആരോഗ്യംപുറകെ വന്നോളൂം എന്നാണ് അവര്‍ക്ക് പറയാനുള്ളത്.
RELATED ARTICLES

Most Popular

Recent Comments