Friday, May 3, 2024
HomeAmericaപിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍.

പിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍.

പിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍.

 പി. പി. ചെറിയാന്‍.
മേരിലാന്റ്: ഡുങ്കിന്‍ ഡോണറ്റ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ പലക്ക് പട്ടേലി (21) നെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ബ്രദേഷ് കുമാര്‍ പട്ടേലിനെ അറസ്റ്റ്‌ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് എഫ്ബിഐ 100,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.
2015 ലായിരുന്നു സംഭവം. അവസാനമായി പട്ടേലിനെ കാണുന്നത് ന്യൂജഴ്‌സിയില്‍ നിന്നും ന്യുയോര്‍ക്ക് പെന്‍സ്‌റ്റേഷനിലേക്ക് ഹോട്ടല്‍ ഷട്ടിന്‍ പോകുന്നതാണ്. കുറ്റകൃത്യത്തിനുശേഷം പ്രതി കാനഡയിലേയ്‌ക്കോ, ഇന്ത്യയിലേയ്‌ക്കോ രക്ഷപ്പെട്ടിരിക്കാം എന്നു പൊലീസ് നിഗമനം.
ഭാര്യ പലക്ക് പട്ടേല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാഗ്രഹിച്ചിരുന്നെങ്കിലും ഭര്‍ത്താവ് പട്ടേല്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് നടന്ന സംഭവങ്ങളായിരിക്കാം കൊലപാതകത്തിലവസാനിച്ചതെന്ന് കരുതപ്പെടുന്നു.
രണ്ടു വര്‍ഷത്തെ അന്വേഷണത്തില്‍ വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എഫ്ബിഐ തീരുമാനിച്ചത്.
RELATED ARTICLES

Most Popular

Recent Comments