Saturday, April 20, 2024
HomeHealthകാലഹരണത്തീയതിക്കുശേഷം മരുന്നുപയോഗിച്ചാല്‍ എന്താണ് പ്രശ്‌നം? അപകടമുണ്ടോ?.

കാലഹരണത്തീയതിക്കുശേഷം മരുന്നുപയോഗിച്ചാല്‍ എന്താണ് പ്രശ്‌നം? അപകടമുണ്ടോ?.

കാലഹരണത്തീയതിക്കുശേഷം മരുന്നുപയോഗിച്ചാല്‍ എന്താണ് പ്രശ്‌നം? അപകടമുണ്ടോ?.

ജോണ്‍സണ്‍ ചെറിയാന്‍.
മരുന്നിന്റെ സ്ഥിരത (stabiltiy) പഠിച്ചിട്ടാണ് കാലഹരണത്തീയതി നിശ്ചയിക്കുന്നത്. സീലു ചെയ്തിരി ക്കുന്ന അവസ്ഥയില്‍ കാലഹരണത്തീയതിവരെ മരുന്നിന്റെ സ്ഥിരതയെപ്പറ്റിയുള്ള ഉറപ്പാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ തീയതിക്കുശേഷം സ്ഥിരതപോകുമെന്നോ ഗുണമേന്മ നഷ്ടപ്പെടുമെന്നോ അര്‍ത്ഥമാക്കേണ്ടതില്ല.
ഗുണമേന്മ കുറയാനും രാസമാറ്റം സംഭവിക്കാനുമുള്ള സാദ്ധ്യതകള്‍ വളരെയേറെ യുള്ളതുകൊണ്ട് പിന്നീട് ആ മരുന്നിന് മനുഷ്യശരീരത്തില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കാനായേക്കും എന്നതുകൊണ്ടാണ് കാലഹരണത്തീയതിക്കുശേഷം മരുന്നുപയോഗിക്കരുതെന്ന് പറയുന്നത്. കാലഹരണത്തിയതി കഴിഞ്ഞ മരുന്നുപയോഗിച്ചിട്ട് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളതായി രേഖകളൊന്നും തന്നെ ലഭ്യമല്ല.
ഓര്‍മ്മിക്കാന്‍:-
1. ഖരരൂപത്തിലുള്ള മരുന്നുകള്‍ (ഗുളിക, ക്യാപ്‌സൂള്‍) കഴിക്കുമ്പോള്‍ കൂടെ ഉപയോഗിക്കുന്ന പാനീയങ്ങളുടെ ചൂട് 30 degree celsius നും 40 degree celsius നും ഇടയ്ക്കായിരിക്കാന്‍ ശ്രദ്ധിക്കണം. 40 degree celsius നു മുകളിലുള്ള ചൂട് മരുന്നുകളുടെ ഗുണമേന്മ നഷ്ടപ്പെടാനിടയാക്കുന്നതാണ്.
വെള്ളത്തോടൊപ്പം മരുന്നുകഴിക്കുന്നതാണ് അഭികാമ്യം.
2. ഓയിന്റ്‌മെന്റുകളും ക്യാപ്‌സൂളുകളും 30 degree celsius ല്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ടതാണ്. ക്യാപ്‌സൂളുകള്‍ നന്നായി മുറുക്കി അടച്ചുതന്നെ സൂക്ഷിച്ചുവയ്ക്കണം.
3. അടുക്കളയില്‍ പൊതുവെ ചൂട് കൂടിയിരിക്കും; കുളിമുറിയില്‍ ഈര്‍പ്പം കൂടുതലും.
ഈ രണ്ടുഭാഗത്തും ഉള്ള അലമാരകളില്‍ മരുന്ന് സൂക്ഷിക്കരുത്.
4. കുട്ടികളുടെ സിറപ്പ് ആദ്യത്തെ ഉപയോഗം കഴിഞ്ഞ് മുറുക്കി അടച്ച് 8 degree celsius നും 25 degree celsius നും ഇടക്കുള്ള താപനിലയില്‍ സൂര്യപ്രകാശമേല്‍ക്കാതെ തവിട്ടുനിറമുള്ള കുപ്പിയില്‍ (amber coloured) സൂക്ഷിക്കണം
5. മരുന്നിന് നിറവ്യത്യാസമോ മറ്റോ ശ്രദ്ധയില്‍പ്പെടുന്നുവെങ്കില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. മരുന്ന് എങ്ങനെ സൂക്ഷിച്ചുവയ്ക്കണം എന്ന് ലേബലില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ സാധാരണ താപനിലയില്‍ (room temperature 15 degree celsius 25 degree celsius) സൂക്ഷിച്ചാല്‍ മതിയാകും.
6.
Expiry date എന്നതില്‍ മാസവും വര്‍ഷവും ആണ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. ആ മാസത്തിന്റെ അവസാന ദിവസം വരെ ആ മരുന്ന് ഉപയോഗിക്കാം. 90% മുതല്‍ 100% വരെ വീര്യവും ഗുണനിലവാരവും അതിനുണ്ടാവും.
മരുന്നുകള്‍ സൂക്ഷിക്കേണ്ടത് ഇപ്രകാരം പല വ്യവസ്ഥകള്‍ക്കനുസരിച്ചാണ് എന്നതു കൊണ്ടാണ് മരുന്നു കടകള്‍ എയര്‍ കണ്ടീഷന്‍ ചെയ്യണമെന്നും നിര്‍ബ്ബന്ധമായും refrigerator, തടികൊണ്ടുള്ള അലമാരകള്‍, (ചില്ലുകൊണ്ടുള്ളതല്ല) എന്നിവ ഉണ്ടായിരിക്കണമെന്നുമൊക്കെ നിര്‍ദ്ദേശിക്കുന്നത്.
ഉപഭോക്താവിന്റെ കൈയിലെത്തുമ്പോഴും ഉപയോഗം കഴിഞ്ഞ ഉടനെ ശരിയായ കവറില്‍, ശരിയായ താപനിലയില്‍ത്തന്നെ സൂക്ഷിച്ചുവയ്ക്കുന്നത് കാലാവധി കഴിയും വരെ പൂര്‍ണ്ണമായ വീര്യവും ഗുണവും നിലനിര്‍ത്താനും അതുവഴി പരമാവധി പ്രയോജനം ലഭിക്കാനും ഏറെ സഹായിക്കും.
RELATED ARTICLES

Most Popular

Recent Comments