Home News ആറ് വര്‍ഷത്തെ നിര്‍മ്മാണം : ലോക റെക്കോര്‍ഡുകളിലേക്ക് ലോട്ടെ ഗോപുരം.
ജോണ്‍സണ്‍ ചെറിയാന്‍.
കൊറിയ : ആറ് വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ലോക റെക്കോര്‍ഡുകളിലേക്ക് ഉയര്‍ന്ന് കൊറിയയിലെ ലോട്ടെ ലോക ഗോപുരം(ലോട്ടെ വേള്‍ഡ് ടവര്‍). ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച ഗോപുരം സിയോള്‍ നഗരത്തിന്റെ പ്രതിച്ഛായയാണ് മാറ്റിയിരിക്കുന്നത്. കൂടാതെ മൂന്ന് ലോക റെക്കോഡുകളാണ് ഗോപുരത്തെ കാത്തിരിക്കുന്നത്.
555 മീറ്റര്‍ (1820 അടി) ഉയരത്തില്‍ പണി പൂര്‍ത്തിയായ ലോട്ട് ഗോപുരം ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തിലെ ഉയരം കൂടിയ അഞ്ചാമത്തെ ഗോപുരവുമാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ സ്‌കൈ ഷട്ടില്‍ സംവിധാനമാണ് ലോട്ടെ ലോക ഗോപുരത്തിന്റെ മറ്റൊരു പ്രത്യേകത.
ഒരു മിനിറ്റിനുള്ളില്‍ താഴത്തെ നിലയില്‍ നിന്നും 121-ാം നിലയില്‍ എത്തിക്കാനാവുന്ന വേഗതയിലുള്ള സ്‌കൈ ഷട്ടിലാണ് ഗോപുരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഗോപുരത്തിന്റെ അര കിലോമീറ്റര്‍ മുകളില്‍ എത്തുമ്പോള്‍തന്നെ വിശാലമായ സിയോള്‍ നഗരം പൂര്‍ണമായും കാണാന്‍ സാധിക്കും.
Comments
comments