Thursday, April 25, 2024
HomePoemsചെമ്പരത്തിയുടെ നൊമ്പരം. (കവിത)

ചെമ്പരത്തിയുടെ നൊമ്പരം. (കവിത)

ചെമ്പരത്തിയുടെ നൊമ്പരം. (കവിത)

കവിത മേനോൻ. ( Street Light fb group)
നിറംമങ്ങിയ ചുവരുകൾക്കുള്ളിൽ
അടഞ്ഞുപോയ ജീവിതത്തിൽ,
നിറക്കൂട്ട് പകരുവാനായ്
നിന്റെ മുറ്റത്ത്‌ ഞാൻ വിടർന്നിരുന്നു!
വെള്ളവും, വളവും നല്കാതെതന്നെ
തഴ്ച്ചുവളർന്നിരുന്നൂ തുണയില്ലാതെ!
മറ്റ് പൂവുകൾക്കിടയിലെന്തേ
എന്നെമാത്രം നീ കണ്ടതില്ലാ!
കാട്ടുചെടിപോലെ പടർന്നപ്പോൾ
എന്റെ കൊമ്പുകൾ വെട്ടി നീ നിഷ്കരുണം!
“വേരോടെ പിഴുതിരുന്നെങ്കി” –
ലെന്നൊരുമാത്ര ഞാനാശിച്ചുപോയി!
മതിലരികിൽപ്പൂത്ത പവിഴമല്ലി
നിനക്കേറെ പ്രിയമായി!
നിനക്കായ് ജന്മമുഴിഞ്ഞുവെച്ച ഞാനോ –
വെറുമൊരു പാഴ്ച്ചെടിയായി!
അവഗണനനിറഞ്ഞ നിന്റെ പെരുമാറ്റം-
അതിന്മേലൊരവഹേളനം എന്തുണ്ട്?!മറവിയിലേക്ക് തള്ളപ്പെടാനാണല്ലോ
എന്നും എന്റെ വിധിയിലുള്ളത്!
വേരുപിഴുത് സ്വയം ഒടുങ്ങാനാവുന്നില്ലല്ലോ!
നിന്നെ വിട്ടകലുവാനും വയ്യല്ലോ!
എന്നെ നീ കാണുന്നില്ലെങ്കിലും,
നിന്നെ, ഞാൻ കാണുന്നുണ്ടല്ലോ !
RELATED ARTICLES

Most Popular

Recent Comments