Saturday, May 4, 2024
HomeCinemaമോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെ : കെആര്‍കെയ്ക്ക് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി.

മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെ : കെആര്‍കെയ്ക്ക് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി.

മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെ : കെആര്‍കെയ്ക്ക് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി.

ജോണ്‍സണ്‍ ചെറിയാന്‍.
മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയുണ്ടെന്ന് പരിഹസിച്ച ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി. ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയുണ്ടെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമാണ് കെആര്‍കെയുടെ ട്വീറ്റ്. ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടി എന്തിനാണ് ഇത്ര പണം ചെലവാക്കുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.
കെആര്‍കെയുടെ ട്വീറ്റിന് താഴെ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ആരാധകര്‍ ചീത്തവിളിക്കുന്നത്. ‘മഹാഭാരതം’ എന്ന ബിഗ് ബജറ്റ് സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിനെ കളിയാക്കി കമാല്‍ ആര്‍ ഖാന്‍ രംഗത്ത് വന്നത്.
എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത് 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ഈ ചിത്രം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments