Thursday, March 28, 2024
HomeAmericaവെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആശംസകൾ: ടെറൻസൺ തോമസ്, ആന്റോ വർക്കി.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആശംസകൾ: ടെറൻസൺ തോമസ്, ആന്റോ വർക്കി.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആശംസകൾ: ടെറൻസൺ തോമസ്, ആന്റോ വർക്കി.

ബിജു കൊട്ടാരക്കര.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആശംസകൾ എല്ലാ അമേരിക്കൻ മലയാളികളെയും അറിയിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് ടെറൻസൺ തോമസ്, സെക്രട്ടറി ആന്റോ വർക്കി എന്നിവർ അറിയിച്ചു. അമേരിക്കയിൽ ഏറ്റവും മികച്ച ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന മലയാളി സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ.
അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ഓണമായാലും ക്രിസ്തുമസ് ആയാലും ഈസ്റ്റർ ആയാലും വിഷു ആയാലും ഒരേ മനസോടെ ആഘോഷിക്കുമെന്നു പ്രസിഡന്റ് ടെറൻസൺ തോമസ്. അതിനു കാരണം ഉണ്ട് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ എത്തിയ മലയാളി സമൂഹം ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒത്തുകൂടാൻ കണ്ടെത്തിയിരുന്നതാണ് ഇത്തരം ആഘോഷങ്ങൾ ആയിരുന്നു. അതിനു ജാതിയും മതവും ഒന്നും ഇല്ല എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഒത്തൊരുമയോടെ ഒന്നിച്ചു ഈ ആഘോഷങ്ങളിൽ എല്ലാം പങ്കു ചേരുകയും ചെയുന്നു. ഇത്തവണയും അതു ഭംഗിയായി സംഘടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾ അമേരിക്കൻ മലയാളി സംഘടനകൾക്ക് മാതൃകയാണെന്ന് അസ്സോസിയേഷൻ സെക്രട്ടറി ആന്റോ വർക്കി പറഞ്ഞു. ഏറ്റവും ഭംഗിയായി അത് സംഘടിപ്പിക്കുന്നു എന്നതാണ് ഞങ്ങളുടെ സംഘടനയുടെ പ്രത്യേകത. അതിനു അമേരിക്കൻ മലയാളികളുടെ സാന്നിധ്യവും മറ്റു മലയാളി സംഘടനകളുടെ സാന്നിധ്യവും ഉണ്ടാകുന്നു. ഓരോ വർഷവും കഴിയുമ്പോൾ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട ആഘോഷങ്ങൾ ആയി മാറുന്നു, അതിനു കാരണം മലയാളി കുടുംബങ്ങളുടെ അകമഴിഞ്ഞ സഹകരണം ഒന്ന് മാത്രമാണ്. ഇത്തവണയും അത് ഒരു പടി കൂടി മുൻപിലാണ്. 2017 മെയ് 7 നു ന്യൂ യോർക്കിലെ സെന്റ് മാർക്സ് എപ്പിസ്‌കോപ്പൽ ആഡിറ്റോറിയത്തിൽ നടക്കുന്ന അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ ക്ഷണിക്കപ്പെട്ട സദസിനു മുൻപിൽ നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്.
വൈസ് പ്രസിഡന്റ് ഷൈനി സാജൻ, ട്രഷറർ ബിബിൻ ദിവാകരൻ, ജോ സെക്രട്ടറി ലിജോ ജോൺ, പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീകുമാർ ഉണ്ണിത്താൻ, ബോർഡ് ഓഫ് ട്രസ്റ്റി ഡോ:ഫിലിപ്പ് ജോർജ്, ജോൺ സി വർഗീസ്, രാജൻ ജേക്കബ്, ചാക്കോ പി ജോർജ്, എം വി കുര്യൻ, കമ്മിറ്റി അംഗങ്ങൾ ആയ തോമസ് കോശി, ജോയ് ഇട്ടൻ, കൊച്ചുമ്മൻ ടി ജേക്കബ്, ഗണേഷ് നായർ, സുരേന്ദ്രൻ നായർ, ജനാർദ്ദനൻ.കെ.ജി, ജോൺ തോമസ്, ജോൺ കെ മാത്യു, കെ ജെ ഗ്രിഗറി, ജെ മാത്യൂസ്, എം.വി ചാക്കോ, രാജ് തോമസ്, എ വി വർഗീസ്, ഇട്ടൂപ്പ് ദേവസി, രാധാമണി നായർ തുടങ്ങിയവരാണ് ഈ വർഷത്തെ ഈസ്റ്റർ വിഷു പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് .
എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്കു ക്ഷണിക്കുന്നതോടൊപ്പം എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ വിഷു ആശംസകൾ അറിയിക്കുകയും ചെയ്യുന്നതായും അസോസിയേഷൻ പ്രസിഡന്റ് ടെറൻസൺ തോമസ്, സെക്രട്ടറി ആന്റോ വർക്കിയും ചേർന്ന് അറിയിച്ചു.678
RELATED ARTICLES

Most Popular

Recent Comments