Friday, April 26, 2024
HomePoemsആത്മാക്കളുണ്ടെങ്കിൽ... (കവിത)

ആത്മാക്കളുണ്ടെങ്കിൽ… (കവിത)

ആത്മാക്കളുണ്ടെങ്കിൽ... (കവിത)

ജയന്‍. (Street Light fb group)
ശൂലമുനകളിൽ നിങ്ങൾ കോർത്ത,
കാവിദണ്ഡിനാൽ നിങ്ങൾ തീർത്ത,
ജാതിചിന്തയിൻ പന്തങ്ങളാൽ
നിങ്ങൾ തീയിട്ടെരിച്ചോരിൻ
ആത്മാക്കളെത്തും കൂട്ടമായി…
അനാഥാലയങ്ങളിൽ,
ദേവാലയങ്ങളിൽ,
ദൈവനാമം പടിയിട്ടന്തിയിൽ
പിച്ചിച്ചീന്തിയ ഇളംപെൺകളിൻ
ആത്മാക്കളുമെത്തും കൂട്ടമായി..
ദൈവങ്ങൾ തൊറ്റുനില്ക്കുമ്പോൾ
ഒരിയ്ക്കലും പ്രണയിയ്ക്കാത്ത നിങ്ങളെ
മരണനദിയിൽ തള്ളിയിട്ട്
ആത്മാക്കൾ ആഹ്ലാദിക്കും..
വെളുത്ത പൂക്കൾ ഭൂമിയെ ചുംബിക്കും.
RELATED ARTICLES

Most Popular

Recent Comments