Saturday, September 21, 2024
HomeLiteratureസത്യവും നന്മയും (കവിത).

സത്യവും നന്മയും (കവിത).

സത്യവും നന്മയും (കവിത).

രശ്മി സജയൻ (Street Light fb group).
തോട്ടത്തിനുള്ളിലായ് നട്ടുനനച്ചു
വളർത്തിയെടുത്തു കുഞ്ഞിച്ചെടികളായ്
നന്മയെന്നൊന്നും സത്യമെന്നൊന്നും
പേരുവിളിച്ചൊരെൻ കുഞ്ഞു തൈകൾ
ഒപ്പത്തിനായിക്കൂടിയീ ചെടികളിൽ
അസത്യവും തിന്മയും കൂട്ടുകാരായി
വെള്ളമൊഴിച്ചു വളർത്തിയെൻ ചെടികളും
മുരടിച്ചപോലെ വളർച്ചയായി
അസത്യവും തിന്മയും വെള്ളമില്ലാതെ
തഴച്ചു വളരുന്നു ശാഖികളായി
തിന്മതൻപൂക്കളും അസത്യത്തിൻകായ്കളും
അസംഖ്യമായങ്ങു വളർന്നു വന്നു
പൊഴിയുന്നകായ്കളോ വസുധതൻമാറിലായ്
കിളിർത്തു വളർന്നു ചെടികളായി
നോക്കുന്നതെല്ലാം കാണുന്നതെല്ലാം
അസത്യവും തിന്മകളൊന്നുമാത്രം
തോട്ടത്തിൻ മൂലയിലായങ്ങു നില്ക്കുന്നു
വളർച്ചമുരടിച്ചെൻ സത്യവും നന്മയും
ഞാനെന്ന സത്യത്തിൽ നീയെന്ന നന്മയും
ചേരാതെ പോകുന്ന കാലമായി
തിന്മതൻ കുഞ്ഞുങ്ങൾ പെറ്റു വളരുന്നു
അസത്യത്തിൻ കുഞ്ഞുങ്ങൾ കൂട്ടിനായി
നന്മയിന്നെവിടേ സത്യമിന്നെവിടേ
കാണാതെ പോകുന്ന കാഴ്ചയല്ലോ.

 

RELATED ARTICLES

Most Popular

Recent Comments