Friday, April 26, 2024
HomePoemsയാത്ര. (കവിത)

യാത്ര. (കവിത)

യാത്ര. (കവിത)

 കെ.ആർ.രാജേഷ്. (Street Light fb group)
അരനാഴികെ മുന്നേതിരിച്ചിടേണം,
അന്ത്യത്തിൻമുമ്പായെത്തിടണം,
പുതിയകാലത്തിന്റെലാഭകൊതീയുടെ,
ഇരയായിനിന്നങ്ങുകണ്ണീരുവാർക്കുന്ന,
സഹ്യന്റെവിരിമാറിലെത്തിടേണം,
വ്യവസായശാലകൾ തുപ്പിടുന്ന,
നിറമുള്ളചേലയാൽ പുടവചുറ്റി,
മരണവുംകാത്ത്മയങ്ങിടുന്ന,
പെരിയാറിൻതീരത്തുംപോയിടേണം…
കടലമ്മതന്നിലെപൂങ്കാവനത്തിലെ,
കറുത്തമണ്ണിലെ കാശ്കണ്ട്,
കരിമണ്ണ് വാരിവിറ്റിടുന്ന,
കടപ്പുറംതോറുമലഞ്ഞിടണം
വാണിജ്യസംസ്കാരംകയ്യൊപ്പ്ചാർത്തിയ
വറ്റിയനിളയുടെ തീരത്തേക്കും,
മുദ്രാവാക്യശകലങ്ങൾമുഴങ്ങിടും,
മുല്ലപെരിയാറിൻ മുറ്റത്തേക്കും,
അനന്തപുരിയുടെഅരികിലായുള്ള,
നാറുന്ന നീറുന്ന വിളപ്പിൽശാലതൻ,
ഇനിയുമുണങ്ങാത്തമുറിവിലേക്കും
അമ്മതൻചോരയൂറ്റികുടിക്കുന്ന,
ആഗോളകുത്തകതാണ്ഡവമാടുന്ന
മയിലമ്മതൻ പോരാട്ടകഥകൾ
പറയുന്ന,
പ്ലാച്ചിമടയുടെനെറുകയിലേക്കും…
ആസന്നമരണവുംകാത്തുകിടക്കുന്ന,
മലയാളസംസ്കൃതിതൻനെറുകയിലേക്ക്,
അവസാനമായൊന്നുകാണുവാനായി,
അരനാഴികമുന്നേ തിരിച്ചിടണം,
അന്ത്യത്തിൻമുമ്പങ്ങെത്തിടേണം.

 

RELATED ARTICLES

Most Popular

Recent Comments