Friday, May 17, 2024
HomePoemsമുഖപടമണിഞ്ഞവർ. (കവിത)

മുഖപടമണിഞ്ഞവർ. (കവിത)

മുഖപടമണിഞ്ഞവർ. (കവിത)

ആര്യ നായർ. (Street Light fb group)
ഇരുളിൻ മഹാനിദ്രയിൽ
പകലിൽ മുഖപടമണിഞ്ഞവർ
പൊരിയുന്ന വെയിലിലെ
എരിയുന്ന വയറിൽ
ഗർഭത്തിൻ വിത്തുകൾ പാകി..
നാളെയിലെ മുളപൊട്ടിയടർന്നു
ഒരു തൈ പിഴച്ചു പൊന്തിയപ്പോൾ
മാന്യ ദേഹങ്ങളിൽ പ്രാമുഖ്യത്തിൻ
ജടപിടിച്ചു മാറാല കെട്ടിയ
അളിഞ്ഞൊട്ടിയ മാനബോധം
നീർക്കോലിയായി തലനീട്ടി.
പിഴച്ചവളിലെ നശിച്ച ജന്തു
പച്ചവെള്ളം കണികണ്ടില്ല..
ഒടുവിൽ
ഇന്നിന്റെ പോർവിളികളാൽ
നരകയാതനയിൽ
മുരടിച്ച ബാല്യത്തിനു
ഉച്ചയ്ക്കു കുപ്പയിലെ എച്ചിലിലയിൽ
അവസാനിക്കാത്ത പിണ്ഡമൂട്ട് മിച്ചം..

 

RELATED ARTICLES

Most Popular

Recent Comments