Thursday, March 28, 2024
HomeHealthതക്കാളി ജ്യൂസ് കുടിക്കൂ; ക്യാന്‍സറും പ്രമേഹവും പമ്പ കടക്കും.

തക്കാളി ജ്യൂസ് കുടിക്കൂ; ക്യാന്‍സറും പ്രമേഹവും പമ്പ കടക്കും.

തക്കാളി ജ്യൂസ് കുടിക്കൂ; ക്യാന്‍സറും പ്രമേഹവും പമ്പ കടക്കും.

ജോണ്‍സണ്‍ ചെറിയാന്‍. 
ചുവന്നുതുടുത്ത തക്കാളിപ്പഴം കാണുന്നതുതന്നെ സന്തോഷകരമാണ്. തക്കാളി ജ്യൂസ് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്. തക്കാളിയില്‍ നിന്നുണ്ടാക്കുന്ന പാനീയമാണ് തക്കാളി ജ്യൂസ്. ബ്ലഡി മേരി പോലെയുള്ള കോക്ക്ടെയിലുകള്‍ ഉണ്ടാക്കാനും തക്കാളി ജ്യൂസ് ഉപയോഗിക്കുന്നു. 1917ല്‍ തെക്കേ ഇന്ത്യാനയിലാണ് ആദ്യമായി തക്കാളി ജ്യൂസ് വിളമ്ബിയത്. ലൂയി പെരിന്‍ എന്ന ഹോട്ടലുടമ ഓറഞ്ച് ജ്യൂസിന് പകരക്കാരനായി നിയോഗിച്ചത് തക്കാളി ജ്യൂസിനെയാണ്. തക്കാളി ചാറും പഞ്ചസാരയും ചേര്‍ത്തുള്ള പുതിയ പാനീയം വിളമ്ബുകയും പരീക്ഷണത്തില്‍ ഹോട്ടലുടമ വിജയിക്കുകയും ചെയ്തുവെന്നാണ് ചരിത്രമെന്ന് വിക്കിപീഡിയ പറയുന്നു.
കാഴ്ചയ്ക്കൊപ്പം ആരോഗ്യത്തിനും നല്ലതാണ് തക്കാളിയും തക്കാളി ജ്യൂസും.
ആരോഗ്യ ഗുണങ്ങള്‍ ഏറിയ തക്കാളി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിന് ഏറ്റവും അവശ്യമായ ഘടകങ്ങളാണ് തക്കാളി ജ്യൂസ് നല്‍കുന്നത്. തക്കാളി ജ്യൂസിന്റെ അറിയപ്പെടാത്ത ആരോഗ്യ ഗുണങ്ങളെപ്പറ്റി പരിചയപ്പെടാം. ആരോഗ്യകരമായ ഒരു വിഭവമാണ് തക്കാളി ജ്യൂസ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് തക്കാളി ജ്യൂസ് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് ഉത്തമമാണ്. സൗന്ദര്യ സംരക്ഷണത്തിലെ മുഖ്യ ഘടകമാണ് ആന്റി ഓക്സിഡന്റുകളും ഫ്രീ റാഡിക്കല്‍സും നിറഞ്ഞ തക്കാളി.
തക്കാളി ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കും. ഇതിലടങ്ങിയ പൊട്ടാസ്യം ഹൃദയത്തിന്റെ മസിലിന് നല്‍കുന്ന ആരോഗ്യം ചെറുതല്ല. ഹൃദയ സംരക്ഷണത്തോടൊപ്പം കിഡ്നിയ്ക്കും ശ്രദ്ധ നല്‍കുന്നു. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി പുറകിലല്ല. ചുവന്നു തുടുത്ത തക്കാളി കണ്ടാല്‍ തന്നെ നമ്മുടെ സൗന്ദര്യത്തില്‍ മാറ്റം വരുത്തും. പ്രായമേറുന്തോറും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം കുറയും. എന്നാല്‍ തക്കാളി ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എല്ലിനും പല്ലിനും കരുത്ത് പകരും. തക്കാളി ജ്യൂസ് സ്ഥിരമായി കഴിയ്ക്കുന്നത് ക്യാന്‍സറിനെ തുരത്തും. കുടലിലുണ്ടാകുന്ന ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയ ഭീകരന്‍മാരെ തുരത്താന്‍ തക്കാളി മിടുക്കനാണ്.
പ്രമേഹത്തെ തുരത്താന്‍ തക്കാളി ജ്യൂസ് നല്ലതാണ്. തക്കാളി ജ്യൂസില്‍ അടങ്ങിയ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മിടുക്കനാണ്. പുകവലി മൂലം ശരീരത്തിനുണ്ടാകുന്ന അനാരോഗ്യം ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിനു കഴിയും. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ക്ലോറോജെനിക് ആസിഡ് എന്ന ആന്റി ഓക്സിഡന്റ് പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സറിനെ ചെറുക്കും. വിറ്റാമിന്‍ എ, കെ, ബി 1, ബി 2, ബി 3, ബി 5, ബി 6 എന്നീ വിറ്റാമിനുകള്‍ തക്കാളി ജ്യൂസില്‍ ധാരാളമുണ്ട്. വിറ്റാമിനുകള്‍ക്ക് പുറമേ അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള ലോഹങ്ങളും അടങ്ങിയിട്ടുണ്ട്. തക്കാളി ജ്യൂസില്‍ അടങ്ങിയ ലൈക്കോപീന്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫൈബറും ജലവും മലാശയത്തിന് നല്ലതാണ്.
ദഹന പ്രശ്നങ്ങളുള്ളവരും അതിസാരമുള്ളവരും തക്കാളി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകള്‍ പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം എന്നിവയ്ക്കെതിരെ പൊരുതും.
RELATED ARTICLES

Most Popular

Recent Comments