Friday, May 3, 2024
HomeNewsതെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരും.

തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരും.

തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരും.

സുമേഷ് അച്യുതൻ. 
യു.പി യിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരുമെന്നും അത് ഭാരതത്തിന് ദുരന്തങ്ങൾ സമ്മാനിക്കുമെന്നും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ .തെരഞ്ഞെടുപ്പ് പരാജത്തോടെ വികൃതമാകുന്ന മുഖം മറക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിനകത്തും പുറത്തും യുദ്ധ സമാനമായ പരാക്രമങ്ങൾക്ക് മോഡി ശ്രമിക്കും. ആർ.എസ് .എസ് ന്റെ പിന്തുണയോടെ രാജ്യത്തിനകത്ത് നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങൾ ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയാണ്.
ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ ചാപ്റ്റർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുമേഷ് അച്യുതൻ.
ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് അസ്സീസി നടയിൽ അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗത്തിനു മുന്നോടിയായി സുമേഷ് ഗാന്ധി സമാധിയിൽ പുഷ്പാർച്ചന  നടത്തി.
ദേശീയ വൈസ് പ്രസിഡന്റ് മാമ്മൻ.സി.ജേക്കബ്, ദേശീയ സമിതി അംഗം ബാബു കല്ലിടുക്കിൽ, അമല പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമൺ, സെക്രട്ടറി സജി സക്കറിയാസ്,  സുനിൽ തൈമറ്റം, മാത്യു കിഴക്കേടം തുടങ്ങിയവർ  സംസാരിച്ചു.
RELATED ARTICLES

Most Popular

Recent Comments