Friday, April 26, 2024
HomeCinemaഇന്ത്യക്കാര്‍ക്ക് മുന്‍പ് ബാഹുബലി 2 കാണുന്നത് എലിസബത്ത് രാജ്ഞി.

ഇന്ത്യക്കാര്‍ക്ക് മുന്‍പ് ബാഹുബലി 2 കാണുന്നത് എലിസബത്ത് രാജ്ഞി.

ഇന്ത്യക്കാര്‍ക്ക് മുന്‍പ് ബാഹുബലി 2 കാണുന്നത് എലിസബത്ത് രാജ്ഞി.

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ‘ബാഹുബലി 2’ ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനില്‍. ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിലാണ് ബാഹുബലി 2 പ്രദര്‍ശിപ്പിക്കുന്നത്. ഏപ്രില്‍ 27ന് നടക്കുന്ന പരിപാടിയില്‍ എലിസബത്ത് രാജ്ഞി ചിത്രം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 28നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ആഘോഷച്ചടങ്ങുകള്‍ക്ക് കഴിഞ്ഞദിവസം ബക്കിങ്ങാം കൊട്ടാരത്തില്‍ തുടക്കംകുറിച്ചിരുന്നു. കമല്‍ഹാസന്‍, സുരേഷ് ഗോപി, കപില്‍ ദേവ്, അനൗഷ്ക ശങ്കര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments