Thursday, April 25, 2024
HomeAmericaഒടുവില്‍ മൗനം വെടിഞ്ഞ് ട്രംപ്: കാന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ കൊല്ലപ്പട്ടതിനെ അപലപിക്കുന്നുവെന്ന് പ്രസ്താവന.

ഒടുവില്‍ മൗനം വെടിഞ്ഞ് ട്രംപ്: കാന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ കൊല്ലപ്പട്ടതിനെ അപലപിക്കുന്നുവെന്ന് പ്രസ്താവന.

ഒടുവില്‍ മൗനം വെടിഞ്ഞ് ട്രംപ്: കാന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ കൊല്ലപ്പട്ടതിനെ അപലപിക്കുന്നുവെന്ന് പ്രസ്താവന.

ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍: അമേരിക്കയില്‍ കാന്‍സാസില്‍ ഉണ്ടായ വംശീയ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കാന്‍സാസ് വെടിവെപ്പിലും രാജ്യത്തെ ജൂതസമൂഹത്തിനെ ലക്ഷ്യമിട്ടുണ്ടായ അതിക്രമങ്ങളിലും അപലപിക്കുന്നുവെന്ന് യുഎസ് കോണ്‍ഗ്രസില്‍. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ പൗരാവകാശ സംരക്ഷണത്തിന് സര്‍ക്കാറിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കയെ ലോകത്തിലെ മികച്ച രാജ്യമാക്കുമെന്ന തന്റെ വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. പരിശോധന അസാധ്യമായ നാടുകളില്‍നിന്നുള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല. ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിസ നിരോധനം സാധ്യമാക്കാന്‍ നിയമപോരാട്ടം നടത്തും. രാജ്യത്തെ ഇസ്ലാമിക ഭീകരതയില്‍നിന്നു രക്ഷിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. കുടിയേറ്റം തടയുന്നതിനായി ദക്ഷിണ അതിര്‍ത്തിയില്‍ വലിയ മതില്‍ പണിയും. അമേരിക്കയിലെത്തുന്നവര്‍ ആ ഈ രാജ്യത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണമെന്നും ട്രംപ് അഭ്യര്‍ത്ഥിച്ചു.
RELATED ARTICLES

Most Popular

Recent Comments