Friday, October 11, 2024
HomePoemsമാതാവ്. (ഭക്തിഗാനം)

മാതാവ്. (ഭക്തിഗാനം)

മാതാവ്. (ഭക്തിഗാനം)

ബോബി ജേർസൺ. (Street Light fb group)
കനിവിന്റെ മിഴിവാർന്നൊരമ്മേ…
അടിയങ്ങളണയുന്നു ചാരേ
കൃപയോടെ കേൾക്കണേ നാഥേ
താബോർ മണ്ണിലെ മാതാവേ (2)
കോറസ് :-
( ചൊരിയേണമേ അമ്മേ നിറയണമേ
കൃപകളാൽ മക്കൾ തൻ ഹൃത്തടങ്ങൾ
താബോർ സന്നിധെയണയുമീ മക്കളെ
കനിവാർന്നൊരമ്മേ കൈവിടല്ലേ…..)
(കനിവിന്റെ…)
യേശുവിൻ ജനനിയാം മാതാവേ
പാപികൾക്കഭയമാം കാരുണ്യമേ
മാദ്ധ്യസ്ഥ ശക്തിയാൽ ഞങ്ങൾ തൻ യാചന
തനയനിൽ നിന്നമ്മ പ്രാപിക്കണേ….
( ….. ചൊരിയേണമേ അമ്മേ…..)
( കനിവിന്റെ )
ദാവീദിൻ തിരു ഗോപുരമേ
ഉദയത്തിൻ നിർമ്മല താരകമേ
അന്തിമ നേരത്തെൻ അന്തികെയണഞ്ഞെന്നെ
കൃപയാലെ ചാരത്തു ചേർക്കേണമേ ….
( ….. ചൊരിയേണമേ അമ്മേ…..)
( കനിവിന്റെ )

 

RELATED ARTICLES

Most Popular

Recent Comments