രശ്മി. (Street Light fb group)
എന്നെ
നിന്റെ മനസ്സിന്റെ ഇരുളടഞ്ഞ
തടവറയിലാക്കിയിട്ട്
നാളുകളേറെയാവുന്നു.
ഇടയ്ക്ക് മാത്രം
നക്ഷത്രക്കണ്ണുള്ള
മിന്നാമിനുങ്ങായ്
വന്നിരുന്ന
നിന്റെ കണ്ണുകളിലൂടെ
ഞാനീ പ്രപഞ്ചം
അളന്നെടുത്തിരുന്നു.
പടുകൂറ്റൻ ചുവരുകളുള്ള
ആ തടവറയിലെ
ഓരോ കല്ലുകളും
എനിക്കേറെ
പരിചിതമായിത്തുടങ്ങിയിരുന്നു.
അവയെന്നോട് കിന്നരിച്ചിരുന്നത്
നീ കാണാതെയായിരുന്നു.
മാനത്തുള്ള നക്ഷത്രങ്ങൾ
നിന്റെ കണ്ണു പോലെയാണെന്ന്
അവയാണ് പറഞ്ഞത്.
കടൽ ത്തിരകൾ
നിന്റെ മനസ്സുപോലെ
അലയടിക്കുന്നവയാണെന്നും
മഴവില്ല് നിന്റെ പുരികക്കൊടിയെ
വെല്ലുന്നവയല്ലെന്നും
നിന്റെ മാറിടത്തിന്റെ വിശാലത
ആകാശ പരപ്പിനില്ലെന്നും
അവ പറഞ്ഞു തന്നു.
ഒടുവിൽ,
“സ്വർഗ്ഗമേതാ “ണെന്ന
എന്റെ ചോദ്യം
അവരെ കല്ലുകളാക്കി മാറ്റി.
അവയിൽ രക്തം പൊടിഞ്ഞത്
ഞാനറിയാതെ പോയി.