Friday, April 26, 2024
HomePoemsഎന്റെ ഗ്രാമം. (കവിത)

എന്റെ ഗ്രാമം. (കവിത)

എന്റെ ഗ്രാമം. (കവിത)

ശിവരാജന്‍ കോവിലഴികം. (Street Light fb group)
മഴനൂലുകൊണ്ടങ്ങൊരൂഞ്ഞാലുതീര്‍ക്കുന്ന
കാറ്റിന്റെ മര്‍മ്മരം കേട്ട ഗ്രാമം.
കഥപാടിയെത്തുന്ന പറവയ്ക്കു നല്കിടാന്‍
കനിവോടെ കനി നീട്ടിനിന്ന ഗ്രാമം.
മഞ്ജീരമിട്ടൊരു പാല്ക്കാരിപോലവേ
പൊട്ടിച്ചിരിക്കുമാ പുഴയുള്ള ഗ്രാമം
നാണിച്ചുനില്ക്കുന്ന കതിരുകള്‍ ചുംബിച്ച്
പകലിന്‍മയൂഖം ചിരിച്ച ഗ്രാമം .
അതിരുകളില്ലാതെ പായുന്ന കുഞ്ഞിനോട-
രുതെന്നു ചൊല്ലാത്തോരയലുള്ള ഗ്രാമം .
അരവയറെങ്കിലുമന്നം ഭുജിക്കുന്നൊ –
രത്താഴപ്പഷ്ണികളില്ലാത്ത ഗ്രാമം.
വിയര്‍പ്പിന്റെ തുള്ളികള്‍ മോന്തിക്കുടിച്ചിട്ട്‌
കനകം നിറയ്ക്കുന്ന മണ്ണുള്ള ഗ്രാമം.
മതമുണ്ട്‌ മദമില്ല, കനവുണ്ട് കനലില്ല
കപടങ്ങളറിയാത്ത നല്ല ഗ്രാമം.
ദുരകൊണ്ടു മണ്ണും വിണ്ണും കറുത്തുപോയ്
കല്ലറയ്ക്കുള്ളിലാണിന്നെന്റെ ഗ്രാമം
മതിലുകള്‍ തീര്‍ത്തതിലന്ന്യരായ് വാണിന്നു
കൂട്ടിപ്പെറുക്കുന്നു ഗ്രാമസ്മൃതികള്‍.
RELATED ARTICLES

Most Popular

Recent Comments