Wednesday, May 1, 2024
HomePoemsവൈധവ്യം. (കവിത)

വൈധവ്യം. (കവിത)

വൈധവ്യം. (കവിത)

 നിഷ ഉണ്ണി. (Street Light fb group)
സീമന്തരേഖയിൽ പൊൻമയിൽപ്പീലിയാൽ
സിന്ദൂരം ചാർത്തി  നീ മറഞ്ഞതെന്തേ..
ഹേമന്തരാവിലെ പൊൻപ്രഭാവേദിയിൽ
പ്രണയാമൃതം തമ്മില്‍ ചൊരിഞ്ഞതല്ലേ..
താരാപഥങ്ങളിലേറെയലഞ്ഞു ഞാൻ
എൻ പ്രിയതാരമേ മറഞ്ഞതെന്തേ
അമ്പിളിപ്രഭയാൽ ചിമ്മുന്നനിൻ മുഖം
അകലത്തായെന്നും ഞാൻ കണ്ടതല്ലേ…
തളിർവെറ്റില ചേർത്തു വച്ചോരുകരങ്ങളെ
പിരിക്കുവാൻ വിധിയുംകാത്തിരുന്നൂ
നിർദ്ദയമെന്നെയീ സംങ്കടക്കടലിൻ
ആഴത്തിലേക്കെന്തേ പറഞ്ഞയച്ചൂ..
പട്ടുടയാടതൻ വർണ്ണത്തിളക്കം 
ഇന്നെൻമിഴിനീരിനാലൊലിച്ചിറങ്ങി
ഈ ശ്വേതവസ്ത്രംപോലെൻ മനതാരിലെ
സ്വപ്നങ്ങളെല്ലാം മറഞ്ഞുപോയി…
സിന്ദൂരം ചാർത്തിയ നെറ്റിത്തടത്തിൽ
ചന്ദനക്കുറി മാത്രം വിതുമ്പിനിന്നു
അഞ്ജനമെഴുതിയ മിഴികളിലിന്നു
നനവാർന്ന  നീർകണം തുളുമ്പി നിന്നു..
                                           
                                         
RELATED ARTICLES

Most Popular

Recent Comments