Friday, October 11, 2024
HomeAmericaട്രംപിന്റെ വിവാദ ഉത്തരവ്: പ്രതിഷേധക്കാര്‍ക്ക് ഒബാമയുടെ പിന്തുണ.

ട്രംപിന്റെ വിവാദ ഉത്തരവ്: പ്രതിഷേധക്കാര്‍ക്ക് ഒബാമയുടെ പിന്തുണ.

ട്രംപിന്റെ വിവാദ ഉത്തരവ്: പ്രതിഷേധക്കാര്‍ക്ക് ഒബാമയുടെ പിന്തുണ.

പി.പി. ചെറിയാന്‍.
വാഷിംഗ്ടന്‍ : ട്രംപിനെതിരെ പ്രതിഷേധവുമായി ഒബാമ രംഗത്ത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടിവ് ഉത്തരവിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് ഒബാമ പരസ്യമായി രംഗത്തെത്തിയത്. സംഘടിക്കുവാനും, പ്രതിഷേധിക്കുവാനും ഭരണ ഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം ഭരണാധികാരികളുടെ ദുര്‍നടപടികള്‍ക്കെതിരെ പ്രയോഗിക്കുന്നത് സ്വഭാവികമാണെന്ന് ഒബാമ പറഞ്ഞു.
ഇറാക്കില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് 2011 ല്‍ താന്‍ ആറുമാസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ട്രംപ് ഏഴ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതിന് സമാനമല്ലെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും അമേരിക്കയ്ക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ അഭയം നേടുന്നവരെ സംരക്ഷിക്കാതിരിക്കുന്നത് അപമാനകരമാണെന്നും ഒബാമ അഭിപ്രായപ്പെട്ടു.
RELATED ARTICLES

Most Popular

Recent Comments