Tuesday, May 7, 2024
HomeNewsട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂ‍ഡല്‍ഹി  :  ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി‍. പ്രത്യേക റെയില്‍വെ ബജറ്റെന്ന സാമ്ബ്രദായിക രീതി അവസാനിപ്പിച്ച ശേഷമുള്ള പ്രഥമ ബജറ്റിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി വന്‍തുകയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഐആര്‍ടിസി ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മെട്രോ റയില്‍ നയം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 1,31,000 കോടി രൂപയുടേതാണ് ഇത്തവത്തെ റെയില്‍വെ ബജറ്റ്.
എല്ലാ ട്രെയിനുകളിലും 2020ന് അകം ബയോ ടോയ്ലെറ്റുകള്‍ നിര്‍മിക്കും. 500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
 2019തോടുകൂടി ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാകും. 7000 സ്റ്റേഷനുകളെ സൗരോര്‍ജംകൊണ്ടു പ്രവര്‍ത്തിക്കുന്ന രീതിയിലേക്കു മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ടിക്കറ്റിങ് സേവനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തും.
RELATED ARTICLES

Most Popular

Recent Comments