Thursday, May 2, 2024
HomePoemsപൊന്നുകെട്ടിയ മാല. (കവിത)

പൊന്നുകെട്ടിയ മാല. (കവിത)

പൊന്നുകെട്ടിയ മാല. (കവിത)

ഷംസു പൂമ. (Street Light fb group)
രുദ്രാക്ഷ മാലകോർത്ത്,
കഴുത്തിലണിഞ്ഞു.
കണ്ണിനിമ്പമില്ല പൊന്നിൽ,
കോർത്തപ്പോളഴൊകൊന്ന് വേറെ .
വരികൾ കൂട്ടിയെഴുതി
കവിതയാണെന്ന്പലരും .
മധുരമാം കരിക്കിൻ വെള്ളം
ആർത്തിയോടെ കുടിച്ചു.
പെരുമയില്ലാത്ത കഴുത്തിൽ
പലരും തൊട്ടു നോക്കി .
പന്തികേടുള്ള പോലാരും ..
പറഞ്ഞുമില്ല .
കുമ്പിട്ട കഴുത്തിന്നാമാല
കൊളുത്തിയാരൊ വലിച്ചെടുത്തു .
വേറിട്ടതിൽ മൂന്നെണ്ണം,
വേവലാതിയില്ലാതെ പെറുക്കിയടുത്തു.
കൂട്ടത്തിൽ ചേരുംപടി ചേർക്കാൻ,
കോർക്കുന്നാശാനെ തിരഞ്ഞുപിടിച്ചു .
ചേർത്തു നോക്കിയാശാൻ
ചേരില്ലെന്നുറപ്പിച്ച് ചൊല്ലി …
രുദ്രാക്ഷത്തിനെണ്ണം പിഴക്കരുതെന്നും
രാവുകൾ നോക്കി ചേർക്കണം .
എണ്ണത്തിൽ ഒന്നാമനാണിപ്പോൾ
തഞ്ചം നോക്കി കെട്ടിടാം .
പറയാതെ പിരിഞ്ഞ മാലമണികളെ ,
പിരിച്ചയച്ചണിയിച്ചു കഴുത്തിലിട്ടു .
മേനിയിലഴകായ് ചേർന്നതിപ്പോൾ
മനമുള്ളിൽ തേൻ മഴ പെയ്തിറങ്ങി …

 

RELATED ARTICLES

Most Popular

Recent Comments