Friday, May 3, 2024
HomePoemsഎന്റെ ആദ്യ ചുംബനം. (കവിത)

എന്റെ ആദ്യ ചുംബനം. (കവിത)

അമ്പാടി. (Street Light fb group)
പെണ്ണേ, എന്റെ നിശബ്ദപ്രണയത്തിന്റെ
അക്ഷരകൂട്ടുകൾ നിന്നോടൊപ്പം
നിഴലായി കൂടിയിട്ടു കാലങ്ങളായി
ആശകൊണ്ടു നിറച്ച സ്വപങ്ങളിൽ
ഞാൻ പാകിയ നക്ഷത്രകുഞ്ഞുങ്ങൾ
ഇന്നു വിരിഞ്ഞിട്ടുണ്ടാവും
എന്റെ ആകാശ താഴ്വരയിലൂടെ
നീ പറന്നുയരുമ്പോൾ, ഒരു നിമിഷം
യാധാർഥ്യം മുന്നിൽ വന്നണയും
അന്നു നമ്മൾ തമ്മിൽ കണ്ടുമുട്ടും
അതുവരെയടക്കിയ മോഹങ്ങളും
പങ്കിടാൻ കൊതിച്ച മധുരങ്ങളും,
ഒരു വേനലൊടുക്കം പുതുമണ്ണിൽ
പെയ്തിറങ്ങുന്ന മഴപോലെ എനിക്കും
നിന്നിൽ പെയ്തു തോരണം
കാറ്റൊന്നു തൊട്ടപ്പോൾ അറിയാതെ
വിരിഞ്ഞ ലില്ലിപ്പൂമൊട്ടുകൾ പോലെ,
നിന്റെ കഴുത്തിലെ കറുത്തമറുകിൽ
ഒരു ചുംബനമധുരം തന്നുണർത്തണം
ഒരുപക്ഷെ നിനക്കു തരുവാൻ
കൊതിച്ചിട്ടും മറച്ചുപിടിച്ച
എന്റെ ആദ്യ ചുംബനം…..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments