Friday, May 3, 2024
HomePoemsമാവിലാപം.

മാവിലാപം. [കവിത]

സുജാത ശിവന്‍.
കാറ്റാണ് ചൊല്ലിയത്,ഞാൻ
നിന്റെ ചിന്തകൾക്ക് ജീവനേകാം,
അങ്ങാ,പൂക്കാത്ത മാവിന്റെ ചില്ലയോട്,
നിൻ സ്നേഹമന്ത്രണം ഞാനോതിയേക്കാം.
ഒരുപക്ഷേ,നിന്റെ നഷ്ടങ്ങൾ തൻ,
തേങ്ങൽ കേട്ട്,പൂക്കാത്തതല്ല തൻ,
കുറവെന്നും,വെറുതെയാ പാവം,
ആശ്വസിച്ചോട്ടെ.
നീ ചേർത്ത് വച്ച, നിന്റെ ,
കിനാവിന്റെ പടുതിയിൽ,
വരുന്ന വസന്തം,അവളെ
പൂങ്കുലകളാൽ നിറച്ചാലോ ?
ചോദിച്ചു ഞാനാ മാവിനോട്,
പൂക്കാത്തതിൽ അവള്ക്ക് ,
സങ്കടമില്ല പോലും,കാരണം
അവൾ കാത്ത കാലത്തിൽ പൂത്തതില്ല,
ഇപ്പോൾ ,
പട്ടടയിലെ തീനാളങ്ങൾക്ക് ,
മാറ്റുകൂട്ടാൻ,നറുക്ക് വീണത്,
അവള്ക്കാണ് പോലും…
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments