Sunday, May 19, 2024
HomePoemsമുലയിറച്ചി  (കവിത).

മുലയിറച്ചി  (കവിത).

ഡിജിന്‍ കെ. ദേവരാജ്.
അവനെ ആണെന്നാദ്യം വിളിച്ചത്
ബലമില്ലാത്തൊരു കുന്തമുനയാദ്യം കണ്ട
പേറെടുത്ത വയറ്റാട്ടിയായിരുന്നു
വയറ്റുനോവറിഞ്ഞവനെ പറ്റവള്‍
പത്തുമാസം ഉദരത്തിൽ പോറ്റിയത്
അനുവാദമില്ലാതെ വളർന്നബീജമോ?
മകനേ നിന്നേക്കാണാന്‍ വരുമച്ചൻ
ഗോവിദ്ദച്ചാമി ജീവിപര്യന്തം കഴിഞ്ഞാലുടൻ
പണ്ടെന്നില്‍ ബലാല്‍സംഗപ്രണയം നിറച്ചവന്‍
കരുണയില്ലാ കൂർത്തദൃംഷ്ടയാലെന്റെ
പെണ്ണിറച്ചിതിന്നവനെ തീരാവേദനയുടെ
ചുടുചോരയിലിഴഞ്ഞ് ഞാൻ പ്രണയിക്കട്ടെ!
മകനേ നീവളരുകവേഗം ആണായിമാറാന്‍
ഭാവിയിലൊരു മഹാ സാംകവിയായിത്തീരുക
അതുവരെ നീയെന്റെ മുലയിറച്ചിനുകരുക !

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments