Thursday, May 2, 2024
HomeKeralaനടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു.

നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു. കൊല്ലം വാക്കനാട് സ്വദേശി സജി ജി. നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. സജിയും കലാ രംഗത്തു നിന്നുള്ള ആളാണ്. ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതിയോടെ വിവാദത്തിലായ നടിയാണ് ശാലു. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ശാലുവിന്റെ അടുപ്പം നടിയെ വെട്ടിലാക്കിയിരുന്നു. പിന്നീട് അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന ശാലു ഇപ്പോള്‍ നൃത്ത രംഗത്ത് സജീവമാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments