Friday, May 3, 2024
HomeAmericaബ്രോങ്ക്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ 31ന്.

ബ്രോങ്ക്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ 31ന്.

 ഷോളി കുമ്പിളുവേലി.
ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 31 ഞായറാഴ്ച ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിക്കുന്നു.
ഞായറാഴ്ച രാവിലെ 10നാരംഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ. സിജു കിഴക്കേ പളളിവാതിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ. ഡോ. ജേക്കബ് കട്ടക്കല്‍, റവ. ഫാ. ജോസ് കണ്ടത്തിക്കുടി, റവ. ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
ജിമ്മി ഞാറക്കുന്നേല്‍ ആണ് ഇക്കൊല്ലത്തെ തിരുന്നാള്‍ പ്രസുദേന്തി. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.
സഹനത്തിന്റേയും ത്യാഗത്തിന്റേയും ലാളിത്യത്തിന്റേയും പടവുകളിലൂടെ വിശുദ്ധി പ്രാപിച്ച അല്‍ഫോന്‍സാമ്മയുടെ തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments