Thursday, March 28, 2024
HomePoems ഹൃദയം (കവിത) 

 ഹൃദയം (കവിത) 

ഉഷ ഷിനോജ്
വിണ്ടഭിത്തികളില്‍
പണ്ടുപണ്ടേ പിളര്‍ന്നകന്ന
വന്‍കരകളുടെ ഭൂപടംപേറി
ഏതോ നാവികന്‍റെ
ചുടുമിടിപ്പുകളില്‍ തുഴയൂന്നി
അടിയൊഴുക്കുകള്‍ വകഞ്ഞ്
ഒരൊറ്റചങ്ങാടം!!
ആയുസ്സിന്‍റെ അര്‍ദ്ധവിരാമങ്ങളില്‍
‘അണയാന്‍ മനസ്സില്ലെന്ന്’-
ആളിക്കത്തുമൊരു ‘കരിന്തിരിധിക്കാരം’.
കൊഴുപ്പടിഞ്ഞ കുഴലിലൂടെ
വറ്റിയും വഴിതടഞ്ഞും
കിതച്ചൊഴുകുന്നുണ്ടൊരു പുഴ!!
നരവംശനദീതടങ്ങളില്‍-
നീര്‍ചാലൊഴുക്കി
നീലഞരമ്പുകള്‍ നട്ടുനനച്ച്
നെഞ്ചുകൂട്ടില്‍ നോവുതീതിന്ന്
ചുരുട്ടുകൈ മുഴുപ്പിലൊരു
‘ഇരട്ടഭിത്തീമാംസപിണ്ഡം’.
ചുവര്‍കൊത്തിയ ചിത്രലിപികളില്‍
ചുവപ്പൊഴുക്കിന്‍റെ മഹാകാവ്യം.
സിരകളായ്….
ധമനിയായ്….
ലോമികകളായ്….
പലകൈവഴികളില്‍പിരിഞ്ഞ
പുഴയൊഴുക്കുപോലെ…..!!
നിതാന്തംമിടിക്കും നാലറകളില്‍
ഓടാമ്പല്‍വീണ വാതില്‍പാളിയില്‍
ഒരു സ്പന്ദമാപിനീസാക്ഷ്യം.
ഹൃദയം!!!
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments