Wednesday, April 24, 2024
HomeHealthഞാവല്‍പ്പഴത്തിന്റെ ഔഷധഗുണങ്ങള്‍.

ഞാവല്‍പ്പഴത്തിന്റെ ഔഷധഗുണങ്ങള്‍.

 ജോണ്‍സണ്‍ ചെറിയാന്‍
കേരളത്തില്‍ ഉടനീളം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. അടിമുതല്‍ മുടിവരെ ഔഷധഗുണമുള്ള വൃക്ഷമെന്ന സല്‍പ്പേരും ഞാവലിനുണ്ട്. സാധാരണയായി ഞാവല്‍ വൃക്ഷത്തിന് 30മീറ്റര്‍ ഉയരമാണ് വയ്ക്കാറ്. കടുംനീല നിറത്തില്‍ മധുരവും ചവര്‍പ്പും കലര്‍ന്ന ജലാംശം നിറഞ്ഞ പഴമാണ് ഞാവല്‍.
ഞാവലിന്റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ഔഷധ നിര്‍മ്മാണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വൃക്ഷങ്ങളില്‍ ഒന്നുകൂടിയാണ് ഞാവല്‍. ജീവകം എ, ജീവകം സി എന്നിവയാല്‍ സമ്പന്നമായ ഞാവല്‍ പ്രമേഹത്തിനുള്ള മരുന്നായി ഉപയോഗിച്ച് വരുന്നു. ഞാവലിന്റെ ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകളുടെയും മോണയുടെയും ബലം വര്‍ധിപ്പിക്കും. തടി വാറ്റിക്കിട്ടുന്ന നീര് വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു.
ഞാവല്‍പ്പഴത്തിന്റെ നീര് നേര്‍പ്പിച്ചു കഴിക്കുന്നത് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. ചെറിയ അളവിലുള്ള ഞാവലിന്റെ അംശം പോലും രക്തത്തിലേയും മൂത്രത്തിലേയും പഞ്ചസാരയുടെ അളവിനെ വളരെയധികം കുറയ്ക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments