Saturday, April 20, 2024
HomeHealthവെരിക്കോസ് വെയിന് പച്ചതക്കാളി ഉത്തമം.

വെരിക്കോസ് വെയിന് പച്ചതക്കാളി ഉത്തമം.

 ജോണ്‍സണ്‍ ചെറിയാന്‍
ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി.
നമുക്ക് ഏറെ സുപരിചിതവും സുലഭവുമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കറിയാമോ. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.
വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇവിടെയിതാ വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍.
വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം
വെരിക്കോസ് വെയിന്‍ ചികിത്സിക്കാന്‍ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനി നാടന്‍ ചികിത്സയാണ്. അത് ഏറെ ഫലപ്രദവും അതിവേഗമുള്ള രോഗശാന്തിയും ലഭിക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കുക
1. രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.
2. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് വെച്ച് അവിടെ കെട്ടിവെക്കുക.
3. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കുക.
4. തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം.
5. തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.
6. ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് തുടരാം.
രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടെയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.
പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും സമാനമായ ചികിത്സ നടത്താവുന്നതാണ്.
ബാന്‍ഡേജ് ഉപയോഗിച്ച് തക്കാളികഷ്ണങ്ങള്‍ മൂന്നോ നാലോ മണിക്കൂറുകള്‍ വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് കെട്ടിവെക്കുക.
പിന്നീട് ഇത് അഴിച്ച് കഴിഞ്ഞ്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
നല്ല ഫ്രഷ് തക്കാളി ഉപയോഗിക്കുന്നതും കഴിയുന്നതും രാത്രിയില്‍ കെട്ടിവെക്കുന്നതും നല്ലതാണ്.
ഒരോ ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം ഉണ്ടാവുകയും ചെയ്യും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments