Monday, April 20, 2026
HomeAmericaസെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ കളിക്കളം 2026: ഗെയിം നൈറ്റ് ശനിയാഴ്ച ഏപ്രിൽ 18, 2026.

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ കളിക്കളം 2026: ഗെയിം നൈറ്റ് ശനിയാഴ്ച ഏപ്രിൽ 18, 2026.

ജോയിച്ചന്‍ പുതുക്കുളം.

കൊളംബസ്, ഒഹായോ: കൊളംബസ് പ്രദേശത്തെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന പരിപാടിയായ കോമ (COMA) കളിക്കളം 2026 ഗെയിം നൈറ്റ് ഏപ്രിൽ 18 ശനിയാഴ്ച നടക്കും. നൂറിലതികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാടി കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആവേശകരമായ ഒരു സംഗമമാകുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ചതുരംഗ മത്സരത്തിൽ 16 കുട്ടികൾ പങ്കെടുക്കും. അവരുടെ തന്ത്രശേഷിയും ഏകാഗ്രതയും ഈ മത്സരത്തിൽ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ജനപ്രിയ കാർഡ് ഗെയിമായ “28” മത്സരത്തിൽ 18 മൂന്ന് അംഗ ടീമുകൾ തമ്മിൽ ശക്തമായ പോരാട്ടം നടക്കും.

ഇതിന് പുറമെ റമ്മി, കരോംസ്, റൂബിക്‌സ് ക്യൂബ് തുടങ്ങിയ വിവിധ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളും വിനോദപരിപാടികളും ഒരുമിച്ച് ചേർന്ന് ഒരു സമ്പൂർണ്ണ ഗെയിം നൈറ്റ് അനുഭവം നൽകുന്നതായിരിക്കും പരിപാടി.

പരിപാടിയുടെ പ്രധാന സ്പോൺസറായ Pizza Twist, Powell, Ohio വേദിയിൽ ഭക്ഷണ സ്റ്റാൾ ഒരുക്കും. ഇന്ത്യൻ രുചികളുള്ളതും പരമ്പരാഗതവുമായ വിവിധ പിസ്സകൾ ഇവിടെ ലഭ്യമാകും. സഹ സ്പോൺസറായ റിയൽറ്റർ സ്റ്റാൻലി സെക്കറിയയുഡെ പിന്തുണയും പരിപാടിക്ക് ലഭിച്ചിട്ടുണ്ട്.

കോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളിക്കളം 2026 സമൂഹ ഐക്യവും സൗഹൃദവും വളർത്തുന്ന ഒരു പ്രധാന വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിക്ക് നേതൃത്വം നൽകുന്നത് സ്പോർട്സ് കോഓർഡിനേറ്റർമാരായ Arun Chand, Rakesh Vijayakrishnan എന്നിവരും ഇവന്റ് കോഓർഡിനേറ്റർ Pradeesh Puthiyattil യും ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments