Wednesday, April 15, 2026
HomeAmericaപെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു .

പെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു .

പി പി ചെറിയാൻ.

സാൻ ഫ്രാൻസിസ്കോ: നാൻസി പെലോസിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കാലിഫോർണിയയിലെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് മത്സരത്തിൽ ടെക് സംരംഭകൻ സായ്കത്ത് ചക്രവർത്തി വൻ മുന്നേറ്റം നടത്തുന്നു. ഏറ്റവും പുതിയ സർവേകൾ പ്രകാരം പ്രധാന എതിരാളിയായ സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനറുമായുള്ള പോരാട്ടത്തിൽ ചക്രവർത്തി വെറും അഞ്ച് ശതമാനം വോട്ടിന് തൊട്ടുപിന്നിലെത്തി.

‘ഡാറ്റ ഫോർ പ്രോഗ്രസ്’ നടത്തിയ വോട്ടെടുപ്പിൽ സ്കോട്ട് വീനർക്ക് 33 ശതമാനം പിന്തുണ ലഭിച്ചപ്പോൾ, സായ്കത്ത് ചക്രവർത്തി 28 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. സൂപ്പർവൈസർ കോണി ചാൻ 13 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

മത്സരത്തിലേക്ക് വൈകി എത്തിയെങ്കിലും സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഏകദേശം 15 ലക്ഷം ഡോളറിലധികം ചിലവഴിച്ച് നടത്തിയ പ്രചാരണമാണ് ചക്രവർത്തിക്ക് തുണയായത്. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം.

രജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകൾക്കിടയിൽ വീനർക്ക് മുൻതൂക്കമുണ്ടെങ്കിലും, വോട്ടർമാരുടെ പൊതുവായ താൽപ്പര്യത്തിൽ (favorability rating) ചക്രവർത്തിയാണ് മുന്നിൽ.

മൂന്നാം സ്ഥാനത്തുള്ള കോണി ചാന്റെ ചൈനീസ് വോട്ട് ബാങ്ക് വോട്ടെടുപ്പിൽ പൂർണ്ണമായി പ്രതിഫലിച്ചിട്ടില്ലെന്ന വിലയിരുത്തലുകൾ ജൂണിൽ നടക്കാനിരിക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിനെ കൂടുതൽ ആകാംക്ഷഭരിതമാക്കുന്നു.

നേരത്തെ ബേണി സാൻഡേഴ്‌സിന്റെ സഹായിയായിരുന്ന ചക്രവർത്തിയുടെ ഈ അപ്രതീക്ഷിത മുന്നേറ്റം സാൻ ഫ്രാൻസിസ്കോ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments