Saturday, April 4, 2026
HomeAmericaമെഡിക്കെയർ തട്ടിപ്പ്: കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ .

മെഡിക്കെയർ തട്ടിപ്പ്: കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ .

പി പി ചെറിയാൻ.

 കാലിഫോർണിയ:ഹോസ്പിസ് കെയർ (മരണാസന്നരായവർക്കുള്ള പരിചരണം) വഴി 52 ലക്ഷം ഡോളറിന്റെ (ഏകദേശം 43 കോടി രൂപ) മെഡിക്കെയർ തട്ടിപ്പ് നടത്തിയ കേസിൽ കാലിഫോർണിയയിലെ കോവിനയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികളെ  ഏപ്രിൽ 2 ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

രജിസ്റ്റേർഡ് നഴ്‌സായ അമേലു ഗിൽ (70), ഭർത്താവും സൈക്കോളജിസ്റ്റുമായ ഗ്ലാഡ്‌വിൻ ഗിൽ (66) എന്നിവരാണ് പിടിയിലായത്.

അനഹൈമിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ഫ്രാൻസിസ് പാലിയേറ്റീവ് കെയർ’ വഴി ചികിത്സ ആവശ്യമില്ലാത്തവർക്കും സേവനം നൽകാത്തവർക്കും വേണ്ടി വ്യാജ ബില്ലുകൾ സമർപ്പിച്ചാണ് ഇവർ പണം തട്ടിയത്. മാരകമായ രോഗങ്ങളില്ലാത്തവരെ പോലും ഹോസ്പിസ് കെയറിൽ ഉൾപ്പെടുത്തി ഇവർ മെഡിക്കെയറിൽ നിന്ന് പണം കൈപ്പറ്റി.

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കോവിനയിലെ ആഡംബര വില്ലയുടെ മോർട്ട്ഗേജ് തിരിച്ചടയ്ക്കാനും വിദേശയാത്രകൾക്കും ആഡംബര കാറുകൾക്കുമായാണ് ദമ്പതികൾ ചിലവഴിച്ചത്. പ്രമുഖ വ്യക്തികൾക്കും സെലിബ്രിറ്റികൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഈ തട്ടിപ്പ് വഴി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് വിഭാഗം അറിയിച്ചു.

ദക്ഷിണ കാലിഫോർണിയയിൽ ഹോസ്പിസ് മേഖലയിൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് എഫ്.ബി.ഐ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments