Tuesday, March 17, 2026
HomeGulfപെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു.

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു.

സെക്കോമീഡിയപ്ലസ്.

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ നടന്നു. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി.ഹംസക്ക് ആദ്യ പ്രതി നല്‍കി   ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്. ബാബുരാജന്‍ പ്രകാശനം നിര്‍വഹിച്ചു.

പെരുന്നാള്‍ നിലാവ് ഓണ്‍ ലൈന്‍ പതിപ്പ് ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പും ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബുവും ചേര്‍ന്ന് പ്രകാശനം ചെയ്തു.
സിദ്ധീഖ് മൗലവി അയിലക്കാട്, സിദ്ധീഖ് ചെറുവല്ലൂര്‍, സാന്‍ഫോര്‍ഡ് സെയില്‍സ് മാനേജര്‍ ചെറില്‍ ഫിലിപ്പ് , വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍,  അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, മിഷാല്‍, അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.

ആഘോഷങ്ങള്‍ മാനവികതയുടെയും സംസ്‌കാരത്തിന്റേയും നിദര്‍ശനങ്ങളായി മാറുകയും പരസ്പരം ചേര്‍ത്തുപിടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴാണ് സമൂഹത്തില്‍ ഐക്യവും ഒരുമയുമുണ്ടാവുകയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു

മീഡിയ പ്ളസ് സിഇഒ യും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments