Tuesday, March 10, 2026
HomeKeralaക്യാമ്പസുകളിൽ രോഹിത് ആക്റ്റ് നടപ്പിലാക്കണം: ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം.

ക്യാമ്പസുകളിൽ രോഹിത് ആക്റ്റ് നടപ്പിലാക്കണം: ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം.

ഫ്രറ്റേണിറ്റി.

മലപ്പുറം: രാജ്യത്തെ ഉന്നത കലാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് പഠനം നടത്തിയ യു.ജി.സി കമ്മീഷൻ റിപ്പോർട്ട് പ്രകാരം സുപ്രീം കോടതി പാസാക്കിയ യു.ജി.സി ഇക്വിറ്റി ആക്ട് സവർണ്ണ ലോബികളുടെ എതിർപ്പുകളെ തുടർന്ന് റദ്ദാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു.

ദളിത്-പട്ടികജാതി- ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ക്രൂരമായ വിവേചനങ്ങൾക്ക് രാജ്യത്തെ ഉന്നത കലാലയങ്ങളിൽ വിദേയമായിക്കൊണ്ടിരിക്കുകയാണ്.
കലാലയങ്ങളിലെ ജാതി – വംശ വിവേചനങ്ങൾ ചെറുക്കുക, രോഹിത് ആക്ട് നടപ്പിലാക്കുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കും.

സഹോദര്യരാഷ്ട്രീയ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ റിയാസ് ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി. ടി. എസ് ഉമർ തങ്ങൾ ആധ്യക്ഷത വഹിച്ചു.

കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, ജില്ലാ പ്രസിഡന്റ്  അഡ്വ:അൻഷിദ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ വി സഫീർഷ,
കബീർ മുതുപറമ്പ് (എം.എസ്.എഫ്), വഹാബ് ചാപ്പനങ്ങാടി (എം. എസ്. എഫ് ), മുസ്ഫർ ( ഐ. എസ്. എം ),
സാബിർ തൃത്താല,ഹസ്സൻ കുട്ടി പുതുവല്ലി ( പി ഡി പി )
അജ്മൽ കെ പി ( സോളിഡാരിറ്റി), ജാബിർ ഇരുമ്പുഴി( കെ എസ് ടി എം ),ഡോ ഹിക്മത്തുള്ള, റിയാസ് മോൻ തുടങ്ങിയവർ  സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അമീൻ യാസിർ സ്വാഗതവും ഷാറൂൻ അഹമ്മദ് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments