Wednesday, January 14, 2026
HomeAmericaടെക്സസിലെ കാറ്റിയിൽ ദമ്പതികൾ വെടിയേറ്റ് മരിച്ച നിലയിൽ .

ടെക്സസിലെ കാറ്റിയിൽ ദമ്പതികൾ വെടിയേറ്റ് മരിച്ച നിലയിൽ .

പി പി ചെറിയാൻ.

ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി (Katy) മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.

ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. ദമ്പതികളെ വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും 7 വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു. കുട്ടി ഓടിപ്പോയി അയൽവീട്ടിൽ അഭയം തേടി.

ഇതൊരു ഇരട്ടക്കൊലപാതകമാണോ അതോ കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ പ്രാഥമികമായി കണ്ടെത്തിയിട്ടില്ല.

കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments