Saturday, January 10, 2026
HomeAmericaഎസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്.

എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്.

ജോയി കുറ്റിയാനി.

മയാമി: ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്‌ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ്സ് സമ്മാനമായി ഇടുക്കി  ജില്ലയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ നിത്യോപയോഗ-പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള സൗജന്യ കൂപ്പണുകള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തിയ പൊതുയോഗത്തില്‍  ഇടുക്കി ജില്ല എ.ഡി.എം. ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ. ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

ഇടുക്കി ഡി.വൈ.എസ്.പി. രാജന്‍ കെ. അരമന മുഖ്യപ്രഭാഷണം നടത്തിയപ്പോള്‍; ലയണ്‍സ് ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയിന്‍ അഗസ്റ്റ്യന്‍, ബ്രദര്‍ രാജു പടമുഖം; പി.ജെ. ജോസഫ്, രാജു പൈനാവ്; കെ.എം. ജലാലുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള കൂപ്പണുകളാണ് എസ്.എം.സി.സി.യുടെ ക്രിസ്മസ്സ് സമ്മാനമായി സമര്‍പ്പിച്ചത്.

എസ്.എം.സി.സി. ചിക്കാഗോ രുപതാ ഡയറക്ടറും, മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്‌ലിക് ഫോറോന വികാരിയുമായ റവ. ഫാ. ജോര്‍ജ്ജ്  ഇളംമ്പാശ്ശേരി;  എസ്.എം.സി.സി. ചാപ്റ്റര്‍ പ്രസിഡന്റ് ബാബു കല്ലിടുക്കീല്‍; സെക്രട്ടറി നോയല്‍ മാത്യു; ട്രഷറര്‍ ജോബി പൊന്നും പുരയിടം; പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സാജു വടക്കേല്‍; എസ്.എം.സി.സി. ചാപ്റ്റര്‍ ഭാരവാഹികള്‍  തുടങ്ങി നിരവധിയായ സുമനസ്സുകളുടെയും സാമ്പത്തിക സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments