ജോൺസൺ ചെറിയാൻ .
അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യയ്ക്കും തലയ്ക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. കോടതിയിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. മുറിയ്ക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവേ, ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.
