ജോൺസൺ ചെറിയാൻ .
ചർമ്മ സംരക്ഷണത്തിനായി പണം ചിലവാക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി മരുന്നുകളുടെയും ,ക്രീമിന്റെയും ,ബ്യുട്ടി പാർലറിന്റെയും പിന്നാലെ പോകാറുമുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ലഭിക്കാറില്ല. കറുത്ത പാടുകൾ, ചുളിവ്, മുഖക്കുരു തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടാറുമുണ്ട്. ചർമ്മത്തിന് പുറമെ നൽകുന്നത് മാത്രമല്ല ചർമ്മ സംരക്ഷണം. നമ്മൾ കഴിക്കുന്ന ഭക്ഷണവും ഇതിൽ വലിയൊരു പങ്ക് വഹിക്കുനുണ്ട്.
