Wednesday, January 7, 2026
HomeAmericaഅമേരിക്കയിലെ അർക്കാൻസയിൽ 'നന്മ'യുടെ (NANMA) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ പ്രൗഢഗംഭീരമായി .

അമേരിക്കയിലെ അർക്കാൻസയിൽ ‘നന്മ’യുടെ (NANMA) ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ പ്രൗഢഗംഭീരമായി .

മാർട്ടിൻ വിലങ്ങോലിൽ.

ബെന്റോൺവിൽ: പ്രകൃതിരമണീയമായ അർക്കാൻസയിലെ ബെന്റോൺവില്ലെയിൽ മലയാളി കൂട്ടായ്മയായ ‘നന്മ’ (Northwest Arkansas Malayalee Association – NANMA) ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ലോകപ്രശസ്ത വ്യാപാര ശൃംഖലകളായ വാൾമാർട്ട്, ജെ.ബി. ഹണ്ട്, ടൈസൺ എന്നിവയുടെ ആസ്ഥാനമായ ബെന്റോൺവില്ലെയിലെ ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇരുന്നൂറ്റമ്പതോളം മലയാളി കുടുംബങ്ങൾ ഒത്തുചേർന്നാണ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത്.

നാടിന്റെ നന്മയും മൂല്യങ്ങളും വരുംതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ കൂട്ടായ്മ, വിദേശമണ്ണിലും കേരളീയ തനിമ ചോരാതെ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി.

കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, ക്രിസ്മസ് കരോൾ, സ്നേഹവിരുന്ന് എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.

സ്വന്തം നാടിനോടുള്ള സ്നേഹവും കരുതലും പങ്കുവെക്കാനും, പരസ്പരം കൈത്താങ്ങാകാനുമുള്ള ഒരു വേദിയായി നന്മയുടെ ഈ ഒത്തുചേരൽ മാറി. ബെന്റോൺവില്ലെയിലെ മലയാളികൾക്കിടയിലെ ഐക്യത്തിന്റെ വിളംബരമായിരുന്നു ഈ വർഷത്തെ ആഘോഷ പരിപാടികൾ.

ഓണാഘോഷപരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട 2025-26 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.

സംഘടനാ നേതൃത്വം: അനൂപ് പ്രസന്ന (പ്രസിഡന്റ്), മീനു രംഗരാജ് (വൈസ് പ്രസിഡന്റ്), നീലേഷ് കൃഷ്ണൻ (സെക്രട്ടറി), സപ്ന രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), സഞ്ജിത് രാമകൃഷ്ണൻ (ട്രഷറർ), വത്സരാജ് ശിവശങ്കരൻ (ജോയിന്റ് ട്രഷറർ), ലിനീഷ് കുമാർ (പി.ആർ.ഒ), ചിദംബരം ശ്രീകുമാരൻ (ജോയിന്റ് പി.ആർ.ഒ), സുജിത് കുമാർ (യൂത്ത് കോർഡിനേറ്റർ), ബോസ് വർഗീസ് (സ്പോൺസർഷിപ്പ് ലീഡ്), ദിൻഷാ നായർ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), സബ്ന ശൈലജ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), അനീഷ വർമ്മ സുന്ദരൻ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), അഞ്ജു ബാബു ലാൽ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), പ്രമോദ് രവികുമാർ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments