ബിനോയി സെബാസ്റ്റ്യൻ.
അഞ്ചു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്കലാൻ്റ് ഹോസ്‌പിറ്റലിൽ നഴ്സിംഗ് സൂപ്രവൈസറായി പ്രവർത്തിച്ച ശ്രീമതി ഫ്രാൻസീസ് ഡാലസിലെ മലയാളികളുടെ സാംസ്ക്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.
അന്തരിച്ച സിനിമ പ്രവർത്തകനും എഴുത്തുകാരനും സിനിമ നിർമ്മാതാവുമായ സി.എൽ ഫ്രാൻസീസ് ഭർത്താവാണ്.
അന്തരിച്ച പ്രശസ്‌ത നടൻ ജയൻ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിർമ്മിച്ചത് സി. എൽ. ഫ്രാൻസീസാണ്. റോമിയോ ഫ്രാൻസീസ്, ബോബി ഫ്രാൻസീസ്, എന്നിവർ മക്കളും ബബിത ഫ്രാൻസീസ് മരുമകളും മായാ ഫ്രാൻസീസ് കൊച്ചുമകളുമാണ്.
ഡാലസ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാൻസീസ് ഡാലസ് സെൻ്റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയത്തിന്റെയും കൊപ്പേൽ സെൻ്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിന്റെയും സ്ഥാപക അംഗമാണ്.
കൊപ്പേൽ സെന്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ വെള്ളിയാഴ്‌ച(1/9/2026) വൈകിട്ട് അഞ്ചു മണി മുതൽ വേക്ക് സർവ്വീസും നടക്കും. ശനിയാഴ്ച രാവിലെ (1/10/2026) 9.15 ന് കൊപ്പേൽ സെൻ്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ തന്നെ സംസ്ക്കാരതിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ഗാർലാൻ്റ് സെക്രട്ട് ഹാർട്ട് സിമട്രിയിൽ സംസ്ക്കാരചടങ്ങുകൾ പൂർത്തിയാകും.
കൂടുതൽ വിവരങ്ങൾക്ക്:
റോമിയോ ഫ്രാൻസീസ് 972 897 8063
ബോബി ഫ്രാൻസീസ് 214 535 4746
ബിനോയി സെബാസ്റ്റ്യൻ 214 274 5582
ജേക്കബ് മാത്യു(ബാബു) 972 824 9784
