Wednesday, January 7, 2026
HomeAmericaഫൊക്കാനയുടെ യൂത്ത് പ്രതിനിധി സ്ഥാനത്തേക്ക് കലാ–സാംസ്‌കാരിക പ്രവർത്തകയായ ആഷിത അലക്സ് മത്സരിക്കുന്നു.

ഫൊക്കാനയുടെ യൂത്ത് പ്രതിനിധി സ്ഥാനത്തേക്ക് കലാ–സാംസ്‌കാരിക പ്രവർത്തകയായ ആഷിത അലക്സ് മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം.

സ്റ്റാറ്റൻ ഐലൻഡിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ (മാസ്സി) സജീവ പ്രവർത്തകയാണ് ആഷിത. ന്യൂയോർക്കിലെ വിവിധ മലയാളി അസോസിയേഷനുകളുടെ വേദികളിലൂടെ വളർന്നു വന്ന യുവ കലാകാരിയായ ഇവർ നിലവിൽ ടോറോ യൂണിവേഴ്‌സിറ്റിയിൽ മെഡിസിനിൽ നാലാം വർഷ വിദ്യാർത്ഥിനിയാണ്.

നർത്തകി, സംഘാടക, സന്നദ്ധ പ്രവർത്തക, പ്രാസംഗിക, സ്റ്റുഡന്റ് ലീഡർ എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആഷിത അലക്സ്, കോളേജിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പുതിയ വിദ്യാർത്ഥികൾക്ക് നല്ല മൂല്യങ്ങൾ പകർന്നു നൽകുന്നതിലും സജീവ സാന്നിധ്യമാണ്. സ്റ്റുഡന്റ് ലീഡർ എന്ന നിലയിൽ സഹപാഠികളിലും അധ്യാപകരിലും നിന്ന് പ്രത്യേക പ്രശംസ നേടിയിട്ടുള്ള ആഷിത, ഫൊക്കാനയിലെ യൂത്ത് പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും യുവാക്കളെ സംഘടനയിലേക്ക് കൂടുതൽ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള ദൗത്യവുമായി രംഗത്തിറങ്ങുകയാണ്.

മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ആഷിത അലക്സിന്റെ പേര് ഔദ്യോഗികമായി നോമിനേറ്റ് ചെയ്തു. ആഷിത അലക്സിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് മാസ്സി പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി അലക്സ് തോമസ്, ട്രഷറർ ജോസ് വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments