Saturday, January 3, 2026
HomeKeralaഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റിന് തുടക്കം.

ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റിന് തുടക്കം.

ഫ്രറ്റേണിറ്റി .

കൊണ്ടോട്ടി: നിരന്തരം മുസ് ലിം വിരുദ്ധ പരാമർശം നടത്തി വർഗീയവിഷം തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. നാല് വോട്ടിന് വേണ്ടി സി.പി.എം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തലയിലേറ്റി നടക്കുകയാണ്. നവോത്ഥാന മുന്നണി ചെയർമാൻ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ നീക്കണം. മാധ്യമപ്രവർത്തകൻ്റെ മതം നോക്കി തീവ്രവാദിയെന്ന് വിളിച്ച പരാമർശം അപലനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊണ്ടോട്ടി മർക്കസ് സ്കൂളിലെ നിഹാൽ ബുഖാരി നഗരിൽ നടക്കുന്ന ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റ് ‘ഉയരെ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.
 രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പ് ശനിയാഴ്ച സമാപിക്കും. വിവിധ സെഷനുകളിൽ രാഷ്ട്രീയ -സാമൂഹ്യ – അക്കാദമിക് രംഗത്തെ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും. വർഗീയ വിഷം വിളമ്പുന്ന വെള്ളാപ്പള്ളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
photo: വർഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ തുറങ്കലിലടക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കൊണ്ടോട്ടിയിൽ നടത്തിയ പ്രതിഷേധം
K.M Sabir Ahsan
(Vice president, Fraternity Movement Kerala)
Mob: 8606460491
————-
Thanks & Regards,
Rabee Hussain Thangal
Mob: +91 9995055895
P  Please consider the environment and do not print this e-mail unless it is absolutely essential. 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments