Friday, January 2, 2026
HomeKeralaതെരഞ്ഞെടുപ്പ് ജയിക്കാൻ വിദ്വേഷ പ്രചാരകരെ കൂട്ടുപിടിച്ച ഇടത്പക്ഷത്തിന് മലപ്പുറം നൽകിയത് ഷോക്ക്ട്രീറ്റ്മെന്റ് .

തെരഞ്ഞെടുപ്പ് ജയിക്കാൻ വിദ്വേഷ പ്രചാരകരെ കൂട്ടുപിടിച്ച ഇടത്പക്ഷത്തിന് മലപ്പുറം നൽകിയത് ഷോക്ക്ട്രീറ്റ്മെന്റ് .

ജബീന ഇർഷാദ്.

മലപ്പുറം: കേവല തെരഞ്ഞെടുപ്പ് വിജയത്തിനായി വിദ്വേഷ പ്രചാരകരെ കൂട്ടുപ്പിച്ച ഇടത്പക്ഷത്തിന് മലപ്പുറം ജില്ല നൽകിയത് ഷോക്ക് ട്രീറ്റ്മെന്റും കേരളം മതനിരപേക്ഷമാണെന്ന രാഷ്ട്രീയ തിരിച്ചറിവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മത്സരിച്ച സ്ഥാനാർഥികൾക്കും ജയിച്ച ജനപ്രതിനിധികൾക്കും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേരളത്തൽ വെൽഫെയർ പാർട്ടിയെ നാട്ടക്കുറിയാക്കി നിർത്തി ഇസ്ലാമോഫോബിയയെ ഊതിക്കാച്ചി ഭൂരിപക്ഷ വോട്ടുകളുടെ ദ്രുവീകരണം സാധ്യമാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ സി പി ഐ എം നടത്തുകയുണ്ടായി, സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഉയിർപ്പുകളെ തകർക്കാനുള്ള ശ്രമമായി കണ്ട് ഇതിനെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ വി സഫീർഷാ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നാസർ കീഴുപറമ്പ്, ഇ സി ആയിഷ, എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, ജില്ലാ പ്രസിഡന്റ്‌ ഖാദർ അങ്ങാടിപ്പുറം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ വി ടി എസ്‌ ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌ സി സി ജാഫർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് സ്വാഗതവും സെക്രട്ടറി ജംഷീൽ അബൂബക്കർ സമാപനവും നടത്തി.
ഫോട്ടോ:
1. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മത്സരിച്ച സ്ഥാനാർഥികൾക്കും ജയിച്ച ജനപ്രതിനിധികൾക്കും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളിൽ നൽകിയ സ്വീകരണ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
2. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മത്സരിച്ച സ്ഥാനാർഥികൾക്കും ജയിച്ച ജനപ്രതിനിധികൾക്കും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളിൽ നൽകിയ സ്വീകരണ പരിപാടിയിൽ പതാക ഉയർത്തുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments