Monday, December 29, 2025
HomeAmericaക്രിസ്മസ് തലേന്ന് കാണാതായ 19-കാരിക്കായി തിരച്ചിൽ ശക്തമാക്കി ടെക്സസ് പോലീസ് .

ക്രിസ്മസ് തലേന്ന് കാണാതായ 19-കാരിക്കായി തിരച്ചിൽ ശക്തമാക്കി ടെക്സസ് പോലീസ് .

പി പി ചെറിയാൻ.

സാൻ ആന്റണിയോ (ടെക്സസ്): ക്രിസ്മസ് തലേന്ന് വീട്ടിൽ നിന്നും നടക്കാനിറങ്ങിയ 19 വയസ്സുകാരിയായ കാമില മെൻഡോസ ഓൾമോസിനെ കാണാതായി. ഡിസംബർ 24 ബുധനാഴ്ച രാവിലെ പതിവുപോലെ അയൽപക്കത്ത് നടക്കാനിറങ്ങിയ കാമില പിന്നീട് തിരിച്ചെത്തിയില്ല.

തന്റെ വാഹനത്തിൽ എന്തോ തിരയുന്ന കാമിലയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കാമില മൊബൈൽ ഫോൺ വീട്ടിൽ തന്നെ വെച്ചിട്ടാണ് പോയതെന്നും കാർ വീട്ടിലുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസും കാറിന്റെ കീയും മാത്രമാണ് ഇവരുടെ കൈവശം ഉള്ളതെന്നാണ് കരുതുന്നത്.

കാമിലയ്ക്കായി ഡ്രോണുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ബെക്സർ കൗണ്ടി ഷെരീഫ് ഓഫീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തെരച്ചിലിൽ പങ്കുചേരുന്നുണ്ട്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബെക്‌സർ കൗണ്ടി ഷെരീഫ് ഓഫീസിൽ (210) 335-6000 എന്ന നമ്പറിൽ വിളിക്കുകയോ bcsotips@bexar.org എന്ന വിലാസത്തിൽ വിവരങ്ങൾ അയയ്ക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments